Thursday, March 28, 2024
HomeKeralaക​സ്റ്റ​ഡി മ​ര​ണ​ങ്ങ​ളി​ൽ കു​റ്റ​ക്കാ​രാ​യ പോ​ലീ​സു​കാ​രെ സം​ര​ക്ഷി​ക്കി​ല്ല-മു​ഖ്യ​മ​ന്ത്രി

ക​സ്റ്റ​ഡി മ​ര​ണ​ങ്ങ​ളി​ൽ കു​റ്റ​ക്കാ​രാ​യ പോ​ലീ​സു​കാ​രെ സം​ര​ക്ഷി​ക്കി​ല്ല-മു​ഖ്യ​മ​ന്ത്രി

ക​സ്റ്റ​ഡി മ​ര​ണ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ക​സ്റ്റ​ഡി മ​ര​ണ​ങ്ങ​ളി​ൽ കു​റ്റ​ക്കാ​രാ​യ പോ​ലീ​സു​കാ​രെ സം​ര​ക്ഷി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ത്ത​രം കേ​സു​ക​ളി​ൽ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണ​മാ​ണ് ന​ട​ക്കു​ക​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ​രാ​പ്പു​ഴ​യി​ൽ ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ച ശ്രീ​ജി​ത്തി​ന്‍റെ മ​ര​ണ​ത്തി​ൽ കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണം ഇ​പ്പോ​ൾ ന​ട​ക്കു​ന്നു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ൽ ആ​ർ​ക്കും സം​ശ​യ​മൊ​ന്നും വേ​ണ്ടെ​ന്നും സ​ർ​ക്കാ​രി​നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​ൻ ആ​രും ശ്ര​മി​ക്ക​ണ്ട​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.ശ്രീ​ജി​ത്തി​ന്‍റെ ക​സ്റ്റ​ഡി മ​ര​ണ​ത്തി​ൽ ജൂ​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി മൗ​നം വെ​ടി​യ​ണ​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments