ആ​ക്ര​മ​ണമുണ്ടായേക്കുമെന്ന ആശങ്കയിൽ അം​ബേ​ദ്ക്ക​ർ പ്ര​തി​മ​യെ കൂട്ടിലാക്കി

ambedkar

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ബ​ദാ​വൂ​നി​ൽ അം​ബേ​ദ്ക​ര്‍ പ്ര​തി​മ​യെ കൂ​ട്ടി​ലാ​ക്കി പോ​ലീ​സ് സം​ര​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തി. ഭ​ര​ണ​ഘ​ട​നാ ശി​ൽ​പി ബി.​ആ​ർ അം​ബേ​ദ്ക്ക​റു​ടെ പ്ര​തി​മ​യാ​ണ് ക​മ്പി​വ​ല​യ്ക്കു​ള്ളി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്. ബ​ദാ​വൂ​നി​ലെ ഗാ​ഡി ചൗ​ക്കി​ലാ​ണ് സം​ഭ​വം. ഈ ​മാ​സം 14 ന് ​അം​ബേ​ദ്ക്ക​ർ ജ​യ​ന്തി ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ക്കാ​നി​രി​ക്കെ പ്ര​തി​മ​യ്ക്കു നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യേ​ക്കാ​മെ​ന്ന ആ​ശ​ങ്ക​യി​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റേ​താ​ണ് അ​സാ​ധാ​ര​ണ ന​ട​പ​ടി. സ​ദാ​ർ കോ​ത്വാ​ലി പോ​ലീ​സ് പ്ര​തി​മ​യ്ക്കു സം​ര​ക്ഷം ന​ൽ​കു​ക​യും ചെ​യ്തു. മൂ​ന്നു ഹോം​ഗാ​ർ​ഡു​ക​ളെ​യാ​ണ് സു​ര​ക്ഷ​യ്ക്കാ​യി നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. നേ​ര​ത്തെ ബ​ദാ​വൂ​നി​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ടം കാ​വി പൂ​ശി​യ അം​ബേ​ദ്ക​ര്‍ പ്ര​തി​മ ബി​എ​സ്പി പ്ര​വ​ർ​ത്ത​ക​ർ നി​റം​മാ​റ്റി​യ​തു ച​ർ​ച്ച‍​യാ​യി​രു​ന്നു. കാ​വി നി​റ​ത്തി​ലു​ള്ള അം​ബേ​ദ്ക​ര്‍ പ്ര​തി​മ​യെ​ക്കു​റി​ച്ചു​ള്ള വാ​ര്‍​ത്ത​ക​ളും ചി​ത്ര​ങ്ങ​ളും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലും മ​റ്റും പ്ര​ച​രി​ച്ച​തി​നെ തു​ട​ര്‍​ന്നാ​യി​രു​ന്നു ബി​എ​സ്പി പ്ര​വ​ര്‍​ത്ത​ക​രു​ടെ ന​ട​പ​ടി. ദു​ഗ്രൈ​യ്യ ഗ്രാ​മ​ത്തി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന അം​ബേ​ദ്ക​ര്‍ പ്ര​തി​മ രാ​ത്രി ചി​ല​ര്‍ ത​ല്ലി​ത്ത​ക​ര്‍​ത്ത​തി​നെ തു​ട​ര്‍​ന്നാ​ണ് പു​തി​യ പ്ര​തി​മ സ്ഥാ​പി​ച്ച​ത്. പ്ര​തി​മ ത​ക​ര്‍​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് പ്ര​ദേ​ശ​വാ​സി​ക​ള്‍ സ​മ​രം ന​ട​ത്തി​യി​രു​ന്നു. പു​തി​യ​താ​യി സ്ഥാ​പി​ച്ച പ്ര​തി​മ അ​നാ​ച്ഛാ​ദ​നം ചെ​യ്ത​പ്പോ​ഴാ​ണ് അം​ബേ​ദ്ക​റി​ന്‍റെ കോ​ട്ടി​ന് കാ​വി നി​റ​മാ​ണെ​ന്ന കാ​ര്യം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്. സാ​ധാ​ര​ണ നീ​ല നി​റ​മാ​ണ് അം​ബേ​ദ്ക​ര്‍ പ്ര​തി​മ​ക​ളി​ല്‍ ഉ​പ​യോ​ഗി​ക്കാ​റു​ള്ള​ത് എ​ന്നി​രി​ക്കെ​യാ​യി​രു​ന്നു നി​റം​മാ​റ്റം.