കൊല്ലത്ത് നിന്നും 10 പെണ്‍കുട്ടികളെ കാണാതായി

rape

കൊല്ലത്ത് നിന്നും ഇന്നലെ ഒറ്റദിവസം കൊണ്ട് കാണാതായത് 11 പേരെ. അതില്‍ പത്തും പെണ്‍കുട്ടികളാണ്. സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ അടക്കമുള്ളവരെയാണ് കാണാതായിരിക്കുന്നത്. ചടയമംഗലം, അഞ്ചല്‍, കുണ്ടറ, കൊട്ടാരക്കര, പുനലൂര്‍, ഏരൂര്‍ തുടങ്ങിയ സ്റ്റേഷനുകളിലാണ് ആളുകളെ കാണാതായത് സംബന്ധിച്ച്‌ പരാതികള്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ രണ്ടു കുട്ടികള്‍ ലൈംഗികപീഡനത്തിന് ഇരയായെന്നും സൂചനയുണ്ട്. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച്‌ പോലീസ് നടത്തിയിരുന്ന പരിപാടികളില്‍ അംഗമായിരുന്ന വിദ്യാര്‍ഥിനിയെയും കാണാതായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് തെളിഞ്ഞു. തിരോധാനം സംബന്ധിച്ചുള്ള പരാതികളില്‍ പോലീസ് അന്വേഷണം തുടരുകയാണ്.