ഗൗ​രി ല​ങ്കേ​ഷി​ന്‍റെ കൊലപാതകം; ഒരാള്‍ കൂടി അറസ്റ്റിൽ

gauri lankesh

മാധ്യമ പ്രവര്‍ത്തക ഗൗ​രി ല​ങ്കേ​ഷി​ന്‍റെ കൊലപാതകവുമായി ബന്ധപെട്ടു ഒരാള്‍കൂടി പിടിയില്‍. ക​ര്‍​ണാ​ട​ക വി​ജ​യാ​പു​ര സ്വ​ദേ​ശി പ​ര​ശു​റാം വാ​ഗ്മോ​റെ​യാ​ണ് ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച മ​ഹാ​രാ​ഷ്ട്ര​യി​ല്‍​നിന്നു അറസ്റ്റ് ചെയ്തത്. വാ​ഗ്മോ​റെ​യാണ് ഗൗ​രി ല​ങ്കേ​ഷി​നു നേ​ര്‍​ക്ക് വെ​ടി​യു​തി​ര്‍​ത്ത​ത് എന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഇയാളെ ബംഗളൂരു മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തെ എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു. ഗൗ​രി ല​ങ്കേ​​ഷിന്‍റെ വീ​ടി​നു മു​ന്നി​ലെ സി​സി​ടി​വി​യി​ലെ ദൃ​ശ്യ​ങ്ങ​ളു​ടെ ഫോ​റ​ന്‍​സി​ക് പ​രി​ശോ​ധ​നാ​ഫ​ല​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തയാറാക്കിയ കൊ​ല​യാ​ളി​യു​ടെ രേ​ഖാചി​ത്ര​വു​മാ​യി പി​ടി​യി​ലാ​യ ആ​ള്‍​ക്ക് സാ​മ്യ​മു​ണ്ടെ​ന്നും ചോ​ദ്യം ചെ​യ്യ​ലി​ല്‍ വാ​ഗ്മോ​റെ കു​റ്റം സ​മ്മ​തി​ച്ച​താ​യും പോ​ലീ​സ് പറഞ്ഞു. കേസില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരും ഗുണ്ടകളുമായ സുചിത് കുമാര്‍, കെ.ടി നവീന്‍കുമാര്‍ എന്നിവരെ നേരത്തേ പിടികൂടിയിരുന്നു. ഗൗരി ലങ്കേഷ് ഹിന്ദു വിരുദ്ധ നിലപാട് പുലര്‍ത്തുന്നയാളാണെന്നും അതുകൊണ്ടാണ് അവരെ കൊന്നതെന്നും ഇവര്‍ മൊഴി നല്‍കിയിരുന്നു. എംഎം കല്‍ബുര്‍ഗിക്കും ഗൗരി ലങ്കേഷിനും വെടിയേറ്റത് ഒരേ തോക്കില്‍നിന്നാണെന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു.
കര്‍ണാടക പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.