കൊച്ചിയിലെ പള്ളിയില്‍ ഉപേക്ഷിച്ച കുഞ്ഞിനെ തിരികെ വേണമെന്ന് ആവശ്യവുമായി രക്ഷിതാക്കള്‍

child

കൊച്ചിയിലെ ഇടപ്പള്ളി പള്ളിയില്‍ ഉപേക്ഷിച്ച തങ്ങളുടെ കുഞ്ഞിനെ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ എറണാകുളം ശിശുക്ഷേമ സമിതിയെ സമീപിച്ചു. സാമ്പത്തിക ശേഷി ഇല്ലാത്തതിനാലും ബന്ധുക്കളുടെ പരിഹാസവും ഭയന്നാണ് തങ്ങള്‍ കുഞ്ഞിനെ ഉപേക്ഷിക്കാന്‍ തയ്യാറായതെന്നാണ് ഇയാള്‍ നേരത്തെ പൊലീസില്‍ മൊഴി നല്‍കിയിരുന്നത്. എന്നാല്‍ കുഞ്ഞിനെ ഉപേക്ഷിച്ചത് തെറ്റാണെന്നും ചെയ്തതില്‍ മനസ്താപം ഉണ്ടെന്നും മാതാപിതാക്കള്‍ ശിശുക്ഷേമ സമിതിയെ അറിയിച്ചു.കുഞ്ഞിനെ അപകടകരമായ നിലയില്‍ ഉപേക്ഷിച്ചു എന്ന കേസില്‍ റിമാന്റിലായിരുന്ന ഇരുവര്‍ക്കും ജാമ്യം ലഭിച്ചതോടെയാണ് കുഞ്ഞിനെ ആവശ്യപ്പെട്ട് ശിശുക്ഷേമ സമിതിയെ സമീപിച്ചത്. എന്നാല്‍ മാതാപിതാക്കളുടെ നിലവിലെ സാമ്പത്തിക സ്ഥിതിയും മറ്റു സാഹചര്യങ്ങളും വിലയിരുത്തിയ ശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനം എടുക്കു എന്ന് ശിശുക്ഷേമ സമിതി വ്യക്തമാക്കി.