ആശുപത്രിയിലെ ഒാക്സിജൻ വിതരണം തടസപ്പെട്ടു; 30 കുട്ടികൾ മരിച്ചു

gorakhpur

ഉത്തർപ്രദേശിലെ ഖോരഖ്പൂരിൽ ആശുപത്രിയിലെ ഒാക്സിജൻ വിതരണം തടസപ്പെട്ടതിനെ തുടർന്ന് 30 കുട്ടികൾ മരിച്ചു. കഴിഞ്ഞ 48 മണിക്കൂറിനിടെ ബിആർഡി ആശുപത്രിയിലാണ് 30 കുഞ്ഞുങ്ങൾ മരിച്ചതെന്ന് ജില്ലാ മജിസ്ട്രേറ്റ് രാജീവ് റത്തേല അറിയിച്ചു. വിവിധ അസുഖങ്ങളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന കുട്ടികളാണ് മരിച്ചത്. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് സൂചന. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമാണ് ഖോരഖ്പൂർ.