Friday, March 29, 2024
HomeKeralaഇടുക്കിഅണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നു കൊണ്ടിരിക്കുന്നു

ഇടുക്കിഅണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നു കൊണ്ടിരിക്കുന്നു

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് രണ്ടാം ദിവസവും താഴുകയാണ്. 2398.58 അടിയാണ് നിലവിലെ ജലനിരപ്പ്. വൃഷ്ടിപ്രദേശത്ത് ഇടവിട്ട് പെയ്യുന്ന മഴ മൂലം അണക്കെട്ടിലേക്കുള്ള നീരൊഴുക്കില്‍ ഏറ്റക്കുറച്ചിലുണ്ടെങ്കിലും സ്ഥിതിഗതികള്‍ പൂര്‍ണമായും നിയന്ത്രണ വിധേയമാണ്. ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ ഇടവിട്ട് പെയ്യുന്നുണ്ട്. അതിനനുസരിച്ച്‌ ഡാമിലേക്കുള്ള നീരൊഴുക്കില്‍ വലിയ തോതിലുള്ള ഏറ്റക്കുറിച്ചിലാണുള്ളത്. എങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം ഇപ്പോഴില്ല. സെക്കന്‍ഡില്‍ ഏഴര ലക്ഷം ലിറ്റര്‍ ജലം സ്പില്‍വേയിലൂടെ പുറത്ത് വിടുന്നത് തുടരുകയാണ്. കൂടാതെ വൈദ്യുത ഉല്‍പാദനത്തിനായി ഒരു ലക്ഷത്തിലധികം ലിറ്റര്‍ വെള്ളം ഒരോ സെക്കന്‍ഡിലും മൂലമറ്റം പവര്‍ഹൗസിലേക്ക് കൊണ്ടു പോകുന്നുണ്ട്. ബുധനാഴ്ച്ച വരെ സംസ്ഥാനത്ത് മഴയുണ്ടാകുമെന്നാണ് കാലവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.കാലാവസ്ഥ കൂടി പരിഗണിച്ച്‌ മാത്രമേ ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ അടയ്ക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളൂ. അവസാനം തുറന്ന ഒന്നും അഞ്ചും ഷട്ടറുകളാകും ആദ്യം അടയ്ക്കുക. പിന്നീട് രണ്ടും നാലും ഷട്ടറുകളും അതിനു ശേഷം ഒന്നാം ഷട്ടറും അടയ്ക്കുകയുള്ളുവെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments