ശബരിമല സമരത്തെ ബിജെപി ഹൈജാക്ക് ചെയ്‌തെന്ന് ദേവസ്വം മന്ത്രി

kadakampally surendran

ശബരിമല സമരത്തെ ബിജെപി ഹൈജാക്ക് ചെയ്‌തെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വിശ്വാസത്തിനു വേണ്ടിയുള്ളതല്ല, പകരം രാഷ്ട്രീയ ലാഭത്തിനു വേണ്ടിയുള്ള പ്രതിഷേധമാണ് ഇപ്പോള്‍ നടക്കുന്നത്. ജനങ്ങളെ ബുദ്ധിമുട്ടിച്ചു കൊണ്ടുള്ള സമരത്തില്‍നിന്ന് ബിജെപിയടക്കം പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പഴയ രഥയാത്രയെ ഓര്‍മിപ്പിക്കുന്ന ലോങ് മാര്‍ച്ചാണ് ഇപ്പോള്‍ ബി ജെ പി സംഘടിപ്പിച്ചിരിക്കുന്നതെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു. അതേസമയം കടകംപള്ളിയുടെ ഔദ്യോഗിക വസതിയിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. സംഘര്‍ഷത്തില്‍ പോലീസുകാര്‍ക്കും പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.