ശബരിമലയിൽ സ്ത്രീ പ്രവേശനമല്ല, സ്ത്രീകളെ പൂജാരിയാക്കുകയാണ് വേണ്ടതെന്ന് സി കെ ജാനു

citinews

ശബരിമലയിൽ സ്ത്രീ പ്രവേശനമല്ല, സ്ത്രീകളെ പൂജാരിയാക്കുകയാണ് വേണ്ടതെന്ന് ഗോത്ര മഹാസഭാ നേതാവ് സി കെ ജാനു. ശബരിമല പ്രവേശനത്തിലെ സുപ്രീം കോടതി വിധിക്കെതിരെ സ്ത്രീകൾ സമരം ചെയ്യുന്നതിനോട് യോജിക്കുന്നില്ലെന്നും ജാനു വെളിപ്പെടുത്തി. ശബരിമല ആദിവാസികളുടെ അനുഷ്ടാന കേന്ദ്രമാണ്. അവിടം പന്തളം കൊട്ടാരം വളരെ നാളുകളായി കൈയ്യടക്കി വച്ചിരിക്കയാണ്. വനാവകാശ നിയമപ്രകാരം ആദിവാസികൾക്ക് അവകാശപ്പെട്ട ശബരിമല അവർക്ക് വിട്ടുനൽകണം. ആദിവാസി ഗ്രാമ പഞ്ചായത്തിന്റെ കീഴിലായാൽ, അവിടുത്തെ ആചാരാനുഷ്ടാനങ്ങളെപ്പറ്റി തീരുമാനമെടുക്കാനുള്ള അധികാരം ആദിവാസി ഗ്രാമ സഭയ്ക്കായിരിക്കും എന്നും ജാനു കൂട്ടിച്ചേർത്തു.