Thursday, April 25, 2024
HomeNationalമുംബൈ തീരത്ത് ഹെലിക്കോപ്​റ്റർ ​ തകർന്നു വീണു ; 4 മൃതദേഹങ്ങൾ കിട്ടി

മുംബൈ തീരത്ത് ഹെലിക്കോപ്​റ്റർ ​ തകർന്നു വീണു ; 4 മൃതദേഹങ്ങൾ കിട്ടി

രണ്ട്​ പൈലറ്റുമാരും അഞ്ച്​ ഒ.എൻ.ജി.സി ജീവനക്കാരുമായി പോയ ഹെലിക്കോപ്​റ്റർ മുംബൈ തീരത്ത്​ തകർന്ന്​ വീണ്​ നാല്​​ മരണം. മരിച്ചവരിൽ ഒരാൾ മലയാളിയാണെന്നാണ്​ സൂചന. ഉൾകടലിൽ നിന്നും ഹെലികോപ്​റ്ററി​​​​​​​​​​​​െൻറ അവശിഷ്​ടങ്ങൾ ലഭിച്ചിട്ടുണ്ട്​. ​ഗുജറാത്ത്​ അതിർത്തിക്കടുത്താണ്​ കോപ്​റ്റർ തകർന്ന്​ വീണത്​.​കോസ്​റ്റ്​ ഗാർഡ്​ നടത്തിയ തിരച്ചിലിലാണ്​ നാല്​​ മൃതദേഹങ്ങൾ കണ്ടെത്തിയത്​. മറ്റുള്ളവരെ കുറിച്ച്​ വിവരങ്ങൾ ലഭ്യമായിട്ടില്ല.  കോപ്റ്ററിൽ ഉണ്ടായിരുന്ന ഒ.എൻ.ജി.സി ജീവനക്കാരിൽ മൂന്ന്​​ പേർ മലയാളികളാണെന്ന വിവരങ്ങൾ നേരത്തെ പുറത്ത്​ വന്നിരുന്നു​. കോതമംഗലം സ്വദേശി ആൻറണി ജോസ്​,  വി.കെ ബാബു,  തൃശ്ശൂർ സ്വദേശി പി.എൻ ശ്രീനിവാസൻ എന്നിവരാണ്​ മലയാളികളായ  ജീവനക്കാർ​. ഇവരിൽ വി.കെ ബാബുവി​​​െൻറ മൃതദേഹമാണ്​ കണ്ടെടുത്തത്. ​​ഒ.എ’ൻ.ജി.സി ഡെപ്യൂട്ടി മാനേജർമാരാണ്​ മൂവരും. യാത്രക്കിടെ ഹെലികോപ്​റ്ററിന്​ എയർ ട്രാഫിക്​ കൺട്രോളുമായുള്ള ബന്ധം നഷ്​ടപ്പെടുകയായിരുന്നു. ഏഴ് വർഷം പഴക്കമുള്ള പവൻ ഹാൻസ്​ കോപ്​റ്റർ 10.20ന്​ ജുഹുവിൽ നിന്നാണ്​ യാത്ര ആരംഭിച്ചത്​. മുംബൈയിൽ നിന്ന്​ 30 നോട്ടിക്കൽ മൈൽ അകലെ വരെ ഹെലികോപ്​റ്ററുമായി ബന്ധം ഉണ്ടായിരുന്നു. 10.35ഒാടെയാണ്​ ഹെലികോപ്​റ്ററുമായുള്ള ആശയവിനിമയം നഷ്​ടമായത്​.  10.58 ന്​ ഒ.എൻ.ജി.സിയുടെ നോർത്ത്​ ഫീൽഡിൽ ഇറങ്ങേണ്ടിയിരുന്നതായിരുന്നു. കോപ്​റ്റർ സമയത്ത്​ ലാൻറ്​ ചെയ്യാതാവുകയും 10:35 ന്​ ശേഷം ക​ൺട്രോൾ റൂമുമായി ബന്ധം വിഛേദിക്കപ്പെടുകയും ചെയ്​തതോടെ തിരച്ചിൽ ആരംഭിക്കുകയായിരുന്നു. കോസ്​റ്റ്​ ഗാർഡ്​ തിരച്ചിൽ തുടരുന്നുണ്ട്​​.

RELATED ARTICLES
- Advertisment -

Most Popular

Recent Comments