Friday, March 29, 2024
Homeപ്രാദേശികംതിരുവല്ല പുഷ്പമേള 19ന്

തിരുവല്ല പുഷ്പമേള 19ന്

തിരുവല്ലയെ പത്ത് ദിവസം ഉത്സവനിറവിലെത്തിക്കുന്ന പുഷ്പമേള 19ന് തിരുവല്ല നഗരസഭാ മൈതാനിയില്‍ തുടങ്ങുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. അഗ്രിഹോള്‍ട്ടികള്‍ച്ചര്‍ സൊസൈറ്റി നേതൃത്വത്തില്‍ നടത്തുന്ന പുഷ്പമേളയില്‍ കേരളത്തിലും വിദേശത്തുനിന്നുമുള്ള പുഷ്പങ്ങള്‍ക്കൊണ്ട് ഇരുപതിനായിരം ചതുരശ്രയടി സ്ഥലത്ത് ദൃശ്യവിസ്മയം ഒരുക്കും. ഊട്ടി പുഷ്പമേള തയാറാക്കുന്ന സംഘമാണ് പുഷ്പപ്രദര്‍ശനം ഒരുക്കുന്നത്. ഫ്ളവര്‍ അറേഞ്ച്മെന്റ്, വെജിറ്റബിള്‍ കേര്‍വിങ്, കാര്‍ഷിക വിളകളുടെ പ്രദര്‍ശനം, അഞ്ഞൂറിലധികം ഔഷധസസ്യങ്ങളുടെ പ്രദര്‍ശനം, ടിഷ്യുകള്‍ച്ചര്‍ ഫാമില്‍ ഉല്‍പ്പാദിപ്പിച്ച വാഴവിത്തുകളുടെ വിപണനം, സര്‍ക്കാര്‍- അര്‍ദ്ധസര്‍ക്കാര്‍ നിയന്ത്രിത കാര്‍ഷിക സ്റ്റാളുകള്‍, അലങ്കാര മത്സ്യം, വളര്‍ത്തുമൃഗങ്ങള്‍, ബോണ്‍സായ പ്രദര്‍ശനങ്ങള്‍, കാര്‍ഷിക ഉദ്യാനം, ജലധാര, ചക്കവിഭവങ്ങള്‍, വിപുലമായ ഫുഡ്കോര്‍ട്ട്, വനിതാ ഭക്ഷ്യമേള, പായസമേള, നൂറില്‍പ്പരം വിപണ സ്റ്റാളുകള്‍, കരകൌശല വസ്തുക്കളുടെ പ്രദര്‍ശനം, അമ്യൂസ്മെന്റ് പാര്‍ക്ക്, വിവിധ കലാപരിപാടികള്‍ എന്നിവയെല്ലാം പത്ത് ദിവസവും ഒരുക്കും. എംജി സോമന്റെ അനുസ്മരണാര്‍ത്ഥം സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തിരുവല്ലയിലെ വ്യക്തികളെ ഉള്‍പ്പെടുത്തി അവാര്‍ഡ്ദാന നിശ, ഫാഷന്‍ ഷോ, കാര്‍ഷിക മേഖലയിലെ പ്രഗത്ഭരെ ആദരിക്കല്‍ എന്നിവയും ഇതോടൊപ്പം സംഘടിപ്പിക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments