മി​നി​മം ബാ​ല​ൻ​സി​നു​ള്ള പി​ഴ എ​സ്ബി​ഐ കു​റ​ച്ചു

sbi atm

വ്യാ​പ​ക​മാ​യ പ​രാ​തി​യെ തു​ട​ർ​ന്ന് പൊ​തു​മേ​ഖ​ല ബാ​ങ്കാ​യ സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ (എ​സ്ബി​ഐ) സേ​വിം​ഗ്സ് ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളു​ടെ മി​നി​മം ബാ​ല​ൻ​സി​നു​ള്ള പി​ഴ കു​റ​ച്ചു. എ​ഴു​പ​ത്തി​യ​ഞ്ച് ശ​ത​മാ​ന​ത്തി​ന്‍റെ കു​റ​വാ​ണ് വ​രു​ത്തി​യി​രി​ക്കു​ന്ന​ത്. പു​തു​ക്കി​യ നി​ര​ക്കു​ക​ൾ പ്ര​കാ​രം മെ​ട്രോ​ക​ളി​ലും ന​ഗ​ര​ങ്ങ​ളി​ലും പി​ഴ 50 രൂ​പ​യി​ൽ​നി​ന്ന് 15 ആ​യും അ​ർ​ധ ന​ഗ​ര​ങ്ങ​ളി​ലും ഗ്രാ​മ​ങ്ങ​ളി​ലും 40ൽ​നി​ന്ന് 12 രൂ​പ​യാ​യു​മാ​ണ് കു​റ​വു​വ​രു​ത്തി​യി​രി​ക്കു​ന്ന​ത്. പി​ഴ​യ്ക്കു പ​ത്തു രൂ​പ ജി​എ​സ്ടി ഈ​ടാ​ക്കും. ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ‌ പു​തു​ക്കി​യ നി​ര​ക്ക് നി​ല​വി​ൽ​വ​രും. രാ​ജ്യ​ത്തെ 25 കോ​ടി ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​ണ് ഇ​തി​ലൂ​ടെ ഗു​ണം ല​ഭി​ക്കു​ന്ന​ത്.