Thursday, March 28, 2024
HomeKeralaമിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ജൂൺ 20 വരെ കേരളത്തിൽ

മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ജൂൺ 20 വരെ കേരളത്തിൽ

മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ നാളെ കേരളത്തിലെത്തും. അങ്ങോട്ട് പോയതുപോലെയല്ല തിരിച്ചു വരുന്നത്. ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയിലാണ് ഗവര്‍ണര്‍ കുമ്മനം രാജശേഖരന്റെ വരവ്. പത്ത് ദിവസത്തില്‍ കൂടുതല്‍ സംസ്ഥാനത്ത് നിന്ന് ഗവര്‍ണര്‍ മാറി നില്‍ക്കാന്‍ പാടില്ലെന്നാണ് വ്യവസ്ഥ.അതിനാല്‍ 20 വരെ കേരളത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുത്ത് അദ്ദേഹം മടങ്ങും. 15-ന് ശബരിമല സന്ദര്‍ശനവും നടത്തും. പണ്ടത്തെ പോലെയല്ല, ഇപ്പോള്‍ എവിടെയെങ്കിലും പോവണമെങ്കില്‍ ഏഴ് ദിവസം മുമ്ബ് രാഷ്ര്ടപതിയുടെ അനുവാദവും പ്രത്യേക വിമാനവും വേണം.മിസോറാമില്‍ ചെറിയ സുരക്ഷയൊന്നുമല്ല കുമ്മനം രാജശേഖരന് കേന്ദ്ര സര്‍ക്കാര്‍ ഒരുക്കിയിട്ടുളത്. ആയുധധാരികളായ നൂറ് സി.ആര്‍.പി.എഫ് ഭടന്‍മാര്‍ ബംഗ്ലാവിന് ചുറ്റും റോന്തുചുറ്റുന്നുണ്ട്. പുറത്ത് അസാം റൈഫിള്‍സിന്റെ അമ്ബത് പേരുടെ പടയും.ബംഗ്ലദേശും മ്യാന്‍മറും അതിര്‍ത്തി പങ്കിടുന്നതിനാലാണ് ഇത്രയും സുരക്ഷ. സുരക്ഷ ഏകോപിപ്പിക്കാന്‍ ഒരു ഐ.പി.എസ് ഉദ്യോഗസ്ഥനും സി.ആര്‍.പി.എഫിന്റെ ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥനും ഇവിടെയുണ്ട്. സംസ്ഥാനത്ത് അദ്ധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കൂടിയായ കുമ്മനം കേരളത്തില്‍ എത്തുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments