പ​ശു​വി​ന്‍റെ പേ​രി​ൽ ജാ​ർ​ഖ​ണ്ഡി​ൽ കൊ​ല​പാ​ത​കം

cow

പ​ശു​വി​ന്‍റെ പേ​രി​ൽ രാ​ജ്യ​ത്ത് വീ​ണ്ടും ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​കം. ജാ​ർ​ഖ​ണ്ഡി​ൽ പ​ശു മോ​ഷ്ടാ​ക്ക​ളെ​ന്നാ​രോ​പി​ച്ച് ആ​ൾ​കൂ​ട്ടം ര​ണ്ടു പേ​രെ അ​ടി​ച്ചു​കൊ​ന്നു. ജാ​ർ​ഖ​ണ്ഡി​ലെ ഗോ​ഡ​ജി​ല്ല​യി​ലാ​യി​രു​ന്നു സം​ഭ​വം.ഗ്രാ​മ​ത്തി​ൽ രാ​ത്രി​യി​ലെ​ത്തി​യ അ​ഞ്ചം​ഗ സം​ഘം 13 പോ​ത്തു​ക​ളെ മോ​ഷ്ടി​ച്ചു. ശ​ബ്ദം കേ​ട്ട് ഉ​ണ​ർ​ന്ന ചി​ല​യാ​ളു​ക​ൾ മോ​ഷ്ടാ​ക്ക​ളെ കാ​ണു​ക​യും ബ​ഹ​ളം​വ​ച്ച് ഗ്രാ​മ​ത്തി​ലെ മ​റ്റു​ള്ള​വ​രെ വി​വ​രം അ​റി​യി​ക്കു​ക​യും ചെ​യ്തു. ഗ്രാ​മ​വാ​സി​ക​ൾ ക​വ​ർ‌​ച്ച​ക്കാ​രി​ൽ ര​ണ്ടു പേ​രെ പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടി. ഇ​വ​രെ കെ​ട്ടി​യി​ട്ടാ​ണ് ആ​ൾ​കൂ​ട്ടം മ​ർ​ദി​ച്ച​ത്. സം​ഭ​വ​ത്തി​ൽ നാ​ലു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.പ്ര​ദേ​ശ​ത്ത് അ​ടു​ത്ത സ​മ​യ​ത്ത് ക​ന്നു​കാ​ലി മോ​ഷ​ണം തു​ട​ർ​ക്ക​ഥ​യാ​യി​രു​ന്നു. ഇ​തി​ൽ നാ​ട്ടു​കാ​ർ പ്ര​കോ​പി​ത​രാ​യി​രു​ന്നു. പി​ടി​യി​ലാ​യ ര​ണ്ടു പേ​രെ മു​ള​യു​ടെ വ​ടി​കൊ​ണ്ടാ​ണ് അ​ടി​ച്ച​ത്. ജാ​ർ​ഖ​ണ്ഡി​ൽ ഇ​ത്ത​ര​ത്തി​ലെ ആ​ദ്യ​ത്തെ സം​ഭ​വ​മാ​ണ്.