Wednesday, April 24, 2024
HomeKeralaകോതമംഗലത്ത് റോഡ് രണ്ടായി പിളര്‍ന്നു

കോതമംഗലത്ത് റോഡ് രണ്ടായി പിളര്‍ന്നു

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടരുന്ന ശക്തമായ മഴയില്‍ കോതമംഗലം പരിസരപ്രദേശത്തെ ഭൂതത്താന്‍കെട്ട് റോഡ് രണ്ടായി പിളര്‍ന്നു. ഇടമലയാര്‍ വടാട്ടുപാറയിലേക്കുള്ള ഏക ഗതാഗത മാര്‍ഗമായ ഭൂതത്താന്‍കെട്ട് ഡാമിന് 200 മീറ്റര്‍ അകലെ ജംഗിള്‍ പാര്‍ക്കിന് മുന്നിലുള്ള റോഡാണ് രണ്ടായി പിളര്‍ന്നത്. സംഭവത്തില്‍ രണ്ടു ബൈക്ക് യാത്രക്കാര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചയായതിനാല്‍ വന്‍ദുരന്തം ഒഴിവാകുകയായിരുന്നു. റോഡ് രണ്ടായി പിളര്‍ന്ന് വലിയ ഗര്‍ത്തം രൂപപ്പെട്ടിരിക്കുകയാണ്. ഈ ഭാഗത്തെ ഗതാഗതം പൂര്‍ണ്ണമായും നിലച്ചിരുന്നു.പിളര്‍ന്ന റോഡിന്റെ ഗര്‍ത്തത്തിലേക്ക് ബൈക്ക് മറിഞ്ഞ് ഭൂതത്താന്‍കെട്ട് ഐപ്പിള്ളില്‍ വീട്ടില്‍ ജയന്‍ (36), സഹോദരന്‍ വിജയന്‍ (33) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോതമംഗലം ബസേലിയോസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments