ന്യൂയോർക്ക് ലോങ്ങ്ഐലൻഡ് സെന്റ് ജോസഫ് ക്നാനായ പള്ളി; വിശുദ്ധ ജോസഫ് പിതാവിന്റെ തിരുനാൾ

Video


ന്യൂയോർക്ക് ലോങ്ങ് ഐലൻഡ് സെന്റ് ജോസഫ് ക്നാനായ പള്ളിയിൽ വിശുദ്ധ ജോസഫ് പിതാവിന്റെ തിരുനാളിന് കൊടിയേറി. ഓഗസ്റ് അഞ്ചാം തീയതി സന്ധ്യാ നമസ്കാരത്തോടു കൂടി വികാരി ഫാദർ സി എ തോമസ് ചേർത്തലക്കൽ പെരുന്നാൾ കൊടിയേറ്റി. തുടർന്ന് ആർച്ച് ബിഷപ്പ് ആയൂബ് മാർ സിൽവാനിയോസ് മെത്രാപ്പോലീത്ത, കുറിയാക്കോസ് മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത , കുറിയാക്കോസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്ത , കമാൻഡർ ടി ഓ ഏലിയാസ് തുടങ്ങിയവരെ പള്ളിയിലേക്ക് സ്വീകരിച്ചു. തുടർന്ന് മെത്രാപ്പോലീത്തമാരുടെ മുഖ്യകാർമികത്വത്തിൽ സന്ധ്യാനമസ്കാരം നടത്തി. തുടർന്ന് കമാൻഡർ ടി ഓ ഏലിയാസ് അനുഗ്രഹ പ്രഭാഷണം നടത്തി.