Friday, April 19, 2024
HomeKeralaമമ്മൂട്ടിക്കൊപ്പം ചേര്‍ന്ന് നിൽക്കുന്ന സന്തോഷ് പണ്ഡിറ്റ്

മമ്മൂട്ടിക്കൊപ്പം ചേര്‍ന്ന് നിൽക്കുന്ന സന്തോഷ് പണ്ഡിറ്റ്

മമ്മൂട്ടിക്കൊപ്പം ചേര്‍ന്ന് നിന്ന് സന്തോഷ് പണ്ഡിറ്റ് ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു. പണ്ഡിറ്റ് തന്നെയാണ് ഫെയ്​സ്ബുക്കിൽ ഈ ചിത്രം  പോസ്റ്റ് ചെയ്തത്. മാസ്റ്റർപീസ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനുശേഷം ഇരുവരും ഒപ്പം നിൽക്കുന്ന ചിത്രമാണിത്. ഒപ്പം ഒരു കുറിപ്പും. ഉരുക്കൊന്നുമല്ല, മഹാ പാവമാ.

ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം മുഴുനീള കഥാപാത്രത്തെയാണ് പണ്ഡിറ്റ് അവതരിപ്പിക്കുന്നത്. മുഖ്യധാര സിനിമയിലേക്കുള്ള പണ്ഡിറ്റിന്റെ ചുവടുവയ്പ്പ് കൂടിയാണ് ഈ ചിത്രം. ഉരുക്കു സതീശൻ എന്ന തന്റെ സ്വന്തം ചിത്രത്തിന്റെ തിരക്കുകൾക്കിടയിലാണ് പണ്ഡിറ്റ് മമ്മൂട്ടി ചിത്രത്തിൽ അഭിനയിച്ചത്.

ഉണ്ണി മുകുന്ദന്‍, വരലക്ഷ്മി ശരത്കുമാര്‍, മുകേഷ്, കലാഭവൻ ഷാജോൺ, നന്ദു, ബിജുക്കുട്ടൻ എന്നീ താരങ്ങളും ചിത്രത്തിലുണ്ട്. ചിത്രീകരണത്തിന് ശേഷം  സിനിമയുടെ ലൊക്കേഷനിൽ നിന്ന് എല്ലാ താരങ്ങളും മമ്മൂട്ടിക്കൊപ്പം നിൽക്കുന്ന  മാസ് സെൽഫിയും സോഷ്യൽ മീഡിയയിൽ ഹിറ്റായിട്ടുണ്ട്. സന്തോഷ് പണ്ഡിറ്റ് അടക്കമുള്ള സിനിമയിലെ പ്രധാന താരങ്ങളെല്ലാം സെൽഫിയിൽ ഒന്നിക്കുന്നുണ്ട്.

അജയ് വാസുദേവാണ്  മാസ്റ്റര്‍ പീസ്  സംവിധാനം ചെയ്യുന്നത്. കുഴപ്പക്കാരായ കുട്ടികള്‍ പഠിക്കുന്ന  കോളേജിലേക്ക് എത്തുന്ന കുഴപ്പക്കാരനായ എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്ന ഇംഗ്ലീഷ് പ്രഫസറെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.   ചിത്രത്തിൽ ഉണ്ണി മുകുന്ദന്‍, വരലക്ഷ്മി ശരത്കുമാര്‍ എന്നിവര്‍ പോലീസ് വേഷത്തിൽ എത്തുന്നുണ്ട്.

പുലിമുരുകന് ശേഷം ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും മാസ്റ്റര്‍ പീസിനുണ്ട്. റോയല്‍ സിനിമാസിന്റെ ബാനറില്‍ സിഎച്ച് മുഹമ്മദാണ് ചിത്രം നിര്‍മിക്കുന്നത്. കൊല്ലം ഫാത്തിമ കോളേജ് പ്രധാന ലൊക്കേഷനാകുന്ന   ചിത്രം  സെപ്തംബര്‍ അവസാനത്തോടെ തിയറ്ററുകളിലെത്തും

RELATED ARTICLES
- Advertisment -

Most Popular

Recent Comments