Tuesday, March 19, 2024
HomeNationalന​രേ​ന്ദ്ര മോ​ദി സ​ര്‍​ക്കാ​രും ച​ന്ദ്ര​ശേ​ഖ​ര്‍ റാ​വു​വി​ന്‍റെ ടി​ആ​ര്‍​എ​സ് സ​ര്‍​ക്കാ​രും ഒ​രു​പോ​ലെ: രാ​ഹു​ല്‍ ഗാ​ന്ധി

ന​രേ​ന്ദ്ര മോ​ദി സ​ര്‍​ക്കാ​രും ച​ന്ദ്ര​ശേ​ഖ​ര്‍ റാ​വു​വി​ന്‍റെ ടി​ആ​ര്‍​എ​സ് സ​ര്‍​ക്കാ​രും ഒ​രു​പോ​ലെ: രാ​ഹു​ല്‍ ഗാ​ന്ധി

കേ​ന്ദ്ര​ത്തി​ലെ ന​രേ​ന്ദ്ര മോ​ദി സ​ര്‍​ക്കാ​രും തെ​ലു​ങ്കാ​ന​യി​ലെ ച​ന്ദ്ര​ശേ​ഖ​ര്‍ റാ​വു​വി​ന്‍റെ ടി​ആ​ര്‍​എ​സ് സ​ര്‍​ക്കാ​രും ഒ​രു​പോ​ലെ​യാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി. എ​ന്‍​ഡി​എ​യും ടി​ആ​ര്‍​എ​സും ഒ​രേ​രീ​തി​യി​ലാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്നും രാ​ഹു​ല്‍ പ​റ​ഞ്ഞു. രാ​ജ്യ​ത്തെ ഓ​രോ പൗ​ര​ന്‍​മാ​രു​ടേ​യും ബാ​ങ്ക് അ​ക്കൗ​ണ്ടി​ല്‍ 15 ല​ക്ഷം രൂ​പ വീ​തം നി​ക്ഷേ​പി​ക്കു​മെ​ന്ന് മോ​ദി വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു. ഇ​ര​ട്ട കി​ട​ക്ക​മു​റി​ക​ളു​ള്ള വീ​ട് നി​ര്‍​മി​ച്ചു ന​ല്‍​കു​മെ​ന്നാ​യി​രു​ന്നു തെ​ലു​ങ്കാ​ന മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ഗ്ദാ​നം. എ​ന്നാ​ല്‍ ര​ണ്ടു പേ​രും വാ​ഗ്ദാ​നം മാ​ത്രം ന​ല്‍​കി. ഇ​ത് നി​വ​ര്‍​ത്തി​ക്ക​പ്പെ​ട്ടി​ല്ലെ​ന്നും രാ​ഹു​ല്‍ ആ​രോ​പി​ച്ചു. ഹൈ​ദ​രാ​ബാ​ദി​ലെ സെ​രി​ലിം​ഗ​പ്പ​ള്ളി​യി​ല്‍ പൊ​തു​യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു രാ​ഹു​ല്‍. തെ​ലു​ങ്കാ​ന അ​ഴി​മ​തി​യു​ടെ ത​ല​സ്ഥാ​ന​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്നും രാ​ഹു​ല്‍ ആ​രോ​പി​ച്ചു. ഒ​രു കു​ടും​ബം ഭ​രി​ക്കു​ക​യും അ​തേ കു​ടും​ബം ഗു​ണ​ഫ​ലം അ​നു​ഭ​വി​ക്കു​ക​യും ചെ​യ്യു​ന്നു. മ​റ്റാ​ര്‍​ക്കും ഇ​തി​ന്‍റെ ഗു​ണം ല​ഭി​ക്കു​ന്നി​ല്ലെ​ന്നും രാ​ഹു​ല്‍ പ​റ​ഞ്ഞു. വ​രു​മാ​നം ഇ​ല്ലാ​താ​യ​തോ​ടെ സം​സ്ഥാ​ന​ത്ത് ക​ഴി​ഞ്ഞ നാ​ല് വ​ര്‍​ഷ​ത്തി​നി​ടെ 4,000 ക​ര്‍​ഷ​ക​രാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. ക​ര്‍​ഷ​ക​രു​ടെ ഭൂ​മി ത​ട്ടി​പ്പ​റി​ച്ചു. ദ​ളി​ത്, ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് മൂ​ന്നു ഏ​ക്ക​ര്‍ ഭൂ​മി വീ​തം ന​ല്‍​കു​മെ​ന്നും ച​ന്ദ്ര​ശേ​ഖ​ര്‍ റാ​വു പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ല്‍ ഒ​ന്നും സം​ഭ​വി​ച്ചി​ല്ലെ​ന്നും കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ പ​റ​ഞ്ഞു. രാ​ജ്യ​ത്ത് ര​ണ്ടു കോ​ടി തൊ​ഴി​ല്‍ അ​വ​സ​ര​ങ്ങ​ള്‍ ഉ​ണ്ടാ​ക്കു​മെ​ന്നാ​ണ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വാ​ഗ്ദാ​നം ചെ​യ്തി​രു​ന്ന​ത്. എ​ന്നാ​ല്‍ ഇ​തി​ന്‍റെ ചെ​റി​യ ശ​ത​മാ​നം​പോ​ലും നി​റ​വേ​റ്റാ​ന്‍ മോ​ദി​ക്കാ​യി​ല്ല. ക​ഴി​ഞ്ഞ നാ​ല് വ​ര്‍​ഷ​മാ​യി ഒ​രു ല​ക്ഷം സ​ര്‍​ക്കാ​ര്‍ ത​സ്തി​ക​ക​ള്‍ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. എ​ന്നാ​ല്‍ 10,000 തോ​ഴി​ല്‍ മാ​ത്ര​മാ​ണ് ന​ല്‍​കാ​നാ​യ​തെ​ന്നും രാ​ഹു​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments