Thursday, April 25, 2024
HomeNationalഫാ. ടോം ഉഴുന്നാലിനെ പരിഹസിച്ച് മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം

ഫാ. ടോം ഉഴുന്നാലിനെ പരിഹസിച്ച് മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം

യമനിലെ ഏദനില്‍ ഭീകരരുടെ പിടിയില്‍ നിന്ന് രക്ഷപെട്ട പോയ മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാലിനെ പരിഹസിച്ച് മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ടോം ഉഴുന്നാലിന് സ്റ്റോക്ക് ഹോം സിന്‍ഡ്രമാണെന്നാണ് കണ്ണന്താനത്തിന്റെ പരിഹാസം. കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുമ്പോളായിരുന്നു കണ്ണന്താനത്തിന്റെ പ്രതികരണം.

തട്ടിക്കൊണ്ടു പോകുന്നവരോട് തോന്നുന്ന ബാധ്യതയാണതെന്നും കണ്ണന്താനം പറഞ്ഞു. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ മോചനത്തിനായി കേന്ദ്ര സര്‍ക്കാര്‍ ചെയ്ത നടപടികളെ അദ്ദേഹം കാണാതെ പോയത്. മോചിതനായ ശേഷം ഉഴുന്നാല്‍ വത്തിക്കാനെയും യമനെയും പ്രശംസിച്ചിരുന്നു. തടവില്‍ കഴിയുന്ന ഉഴുന്നാലിന് ഇക്കാര്യം എങ്ങനെ അറിയാനാകുമെന്നും കണ്ണന്താനം ചോദിച്ചു.

ഫാദര്‍ ടോം ഉഴുന്നാലിലിന്റെ മോചനത്തില്‍ ഇന്ത്യ ഇടപെട്ടിട്ടില്ലെന്ന് വാദം തെറ്റാണെന്നും കണ്ണന്താനം പറഞ്ഞു. ഇന്ത്യയുടെ ഇടപെടല്‍ ഇല്ലാതെ ഒരു ഇന്ത്യക്കാരനെ മോചിപ്പിച്ചുവെന്നത് തെറ്റായ പ്രചാരണമാണ്. മോചനത്തില്‍ വെളിപ്പെടുത്താനാകാത്ത ധാരാളം ഇടപെടലുകള്‍ നടത്തിയിട്ടുണ്ടെന്നും കണ്ണന്താനം പറഞ്ഞു. 2016 മാര്‍ച്ച് നാലിന് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ.ടോം ഉഴുന്നാലിലിനെ വത്തിക്കാന്റെ അഭ്യര്‍ത്ഥന പ്രകാരം ഒമാന്‍ സര്‍ക്കാര്‍ ഇടപെട്ടാണ് ഇന്നലെ മോചിപ്പിച്ചത്.

മോചനദ്രവ്യമായി ഒരു കോടി ഡോളര്‍ നല്‍കിയെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. തന്റെ മോചനത്തിനായി ഇന്ത്യ യാതൊന്നും ചെയ്തിട്ടില്ലെന്ന് തടങ്കലില്‍ ആയിരിക്കെ പുറത്തുവന്ന വീഡിയോയില്‍ ഉഴുന്നാലില്‍ പറഞ്ഞിരുന്നു. വത്തിക്കാന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന് ഒമാന്‍ രാജാവ് സുല്‍ത്താന്‍ ഖ്വാബൂസ് ബിന്‍ സെയ്ദ് നടത്തിയ ഇടപെടലാണ് ഫാ. ടോമിന്റെ മോചനം സാധ്യമാക്കിയത്. മസ്കത്തില്‍വച്ച് കൈമാറിയ ഫാ. ടോം റോമിലാണ് ഇപ്പോളുള്ളത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments