Tuesday, March 19, 2024
HomeKeralaപത്തനംതിട്ട ജില്ലയില്‍ വൈകുന്നേരം മൂന്ന് മുതല്‍ ആറ് വരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു

പത്തനംതിട്ട ജില്ലയില്‍ വൈകുന്നേരം മൂന്ന് മുതല്‍ ആറ് വരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു

പത്തനംതിട്ട ജില്ലയില്‍ വൈകുന്നേരം മൂന്ന് മുതല്‍ ആറ് വരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. പോലീസ് മര്‍ദ്ദനത്തെ തുടര്‍ന്നാണ് ഹര്‍ത്താല്‍ നടത്തുന്നത്. ആന്‍റോ ആന്‍റണി എംപിയുടെ ഓഫീസില്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തെ സി ഐ മര്‍ദിച്ച സംഭവത്തിലാണ് ഹര്‍ത്താല്‍ നടത്തുന്നത്. ഹര്‍ത്താലില്‍ വാഹനഗതാഗതത്തിന് തടസം ഉണ്ടാകില്ലെന്ന് ഹര്‍ത്താലനുകൂലികള്‍ വ്യക്തമാക്കി. എസ്‌എഫ്‌ഐ-കെഎസ്‌യു സംഘര്‍ഷം ഉണ്ടായിരുന്നു. തുടര്‍ന്ന് പോലീസ് എത്തിയപ്പോള്‍ ഓടിയ കെ എസ് യു പ്രവര്‍ത്തകര്‍ എം പിയുടെ ഓഫീസില്‍ കയറിയിരുന്നു. ഇവരെ അന്വേഷിച്ചെത്തിയ സി ഐയും മറ്റ് പോലീസുകാരും ചേര്‍ന്ന് എം പിയുടെ പി എ സനില്‍ കുമാറിനെ ആക്രമിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഹര്‍ത്താല്‍ നടക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments