Friday, April 19, 2024
HomeKeralaസഭയിലെ പ്രശ്‌നങ്ങളെക്കുറിച്ച്‌ തുറന്നെഴുതിയ സിസ്റ്റര്‍ ജെസ്മിയുടെ പുതിയ പുസ്തകം 'വീണ്ടും ആമേന്‍'

സഭയിലെ പ്രശ്‌നങ്ങളെക്കുറിച്ച്‌ തുറന്നെഴുതിയ സിസ്റ്റര്‍ ജെസ്മിയുടെ പുതിയ പുസ്തകം ‘വീണ്ടും ആമേന്‍’

കത്തോലിക്ക സഭയിലെ പ്രശ്‌നങ്ങളെക്കുറിച്ച്‌ തുറന്നെഴുതി വലിയ വിവാദങ്ങള്‍ സൃഷ്ടിച്ച കൃതിയാണ് സിസ്റ്റര്‍ ജെസ്മിയുടെ ‘ആമേന്‍’. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനപരാതി വിവാദമാകുന്ന സാഹചര്യത്തില്‍ ജെസ്മിയുടെ പുതിയ പുസ്തകം ‘വീണ്ടും ആമേന്‍’ വരുന്നു. ഡി.സി ബുക്‌സാണ് പുസ്തകത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ടത്. ‘ആമേന്‍: ഒരു കന്യാസ്ത്രീയുടെ ആത്മകഥ’ എന്നായിരുന്നു ജെസ്മിയുടെ ആദ്യകൃതിയുടെ പേര്. ഇതിലെ വെളിപ്പെടത്തലുകള്‍ വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.ജെസ്മി 51-ാമത്തെ വയസ്സില്‍ അധികാര സ്ഥാനങ്ങള്‍ക്കു നേരെ ഉയര്‍ത്തിയ കലാപക്കൊടി സമൂഹത്തില്‍ ഏറെ ചര്‍ച്ചയായിരുന്നു. കത്തോലിക്കാ സന്യാസ സ്ഥാപനങ്ങളില്‍ നടക്കുന്നതായി ആരോപിക്കപ്പെടുന്ന അതിക്രമങ്ങളെയും അഴിമതികളെയും അസ്സാന്മാര്‍ഗ്ഗികതയെയും കുറിച്ചുള്ള ഒരു കന്യാസ്ത്രീയുടെ നേരനുഭവങ്ങളായിരുന്നു ‘ആമേന്‍’.സഭയ്ക്ക് ആളെ ആവശ്യമാണ്. ആളുകളെ കൂട്ടാന്‍ നോക്കുന്നതിനിടയില്‍ അവരുടെ യോഗ്യത പരിശോധിക്കാന്‍ തലപ്പത്തുള്ളവര്‍ മെനക്കെടാറില്ലെന്ന് ജെസ്മി നേരത്തെ പ്രതികരിച്ചിരുന്നു. എല്ലാ കള്ളന്മാരെയും സഭ വളര്‍ത്തുകയാണ്. വിശ്വാസികള്‍ പലപ്പോഴും പേടി കൊണ്ട് ഒന്നും പുറത്തു പറയാറില്ലെന്നും സിസ്റ്റര്‍ പറഞ്ഞിരുന്നു.ഇപ്പോള്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ പൊതുസമൂഹത്തില്‍ അവതരിപ്പിക്കപ്പെടുന്ന സാഹചര്യത്തിലാണ് കൂടുതല്‍ വെളിപ്പെടുത്തല്‍ പുതിയ പുസ്തകത്തിലൂടെ ഉണ്ടാകാന്‍ പോകുന്നത് എന്നതും ശ്രദ്ധേയമാണ്.ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എറണാകുളം ഹൈക്കോടതി ജംഗ്ഷനിലെ വഞ്ചി സ്‌ക്വയറില്‍ കന്യാസ്ത്രീകള്‍ ഉപവാസ സമരം നടത്തിവരികയാണ്. സമരത്തിന് പിന്നില്‍ ഗൂഢാലോചനയോ ബാഹ്യ ഇടപെടലോ ഇല്ലെന്ന് പീഡനത്തിനിരയായ കന്യാസ്ത്രീയുടെ സഹപ്രവര്‍ത്തക സിസ്റ്റര്‍ അനുപമ പ്രതികരിച്ചിരുന്നു. സഭയില്‍ നീതി ലഭിക്കാത്തതിനാലാണു സമരത്തിനിറങ്ങിയതെന്നും നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്നും സിസ്റ്റര്‍ അനുപമ വ്യക്തമാക്കി.അതേസമയം, കേസില്‍ അന്വേഷണം നല്ല രീതിയിലാണ് നടക്കുന്നതെന്ന് ഹൈക്കോടതി പറഞ്ഞു. കുറ്റസമ്മതം മാത്രം പോര, അറസ്റ്റിന് തെളിവ് കൂടി വേണം. അറസ്റ്റ് വേണോയെന്ന് പൊലീസാണ് തീരുമാനിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments