Thursday, April 18, 2024
HomeInternationalഫി​ലി​പ്പീ​ൻ​സി​ൽ ക​പ്പ​ൽ മു​ങ്ങി; 11 ഇ​ന്ത്യ​ക്കാർ മരിച്ചെന്ന് സംശയം

ഫി​ലി​പ്പീ​ൻ​സി​ൽ ക​പ്പ​ൽ മു​ങ്ങി; 11 ഇ​ന്ത്യ​ക്കാർ മരിച്ചെന്ന് സംശയം

ഫി​ലി​പ്പീ​ൻ​സി​ലെ ഒ​ക്കി​നാ​വ ദ്വീ​പി​നു സ​മീ​പം ക​പ്പ​ൽ മു​ങ്ങി 11 ഇ​ന്ത്യ​ക്കാ​രെ കാ​ണാ​താ​യി. ഇ​ന്തോ​നേ​ഷ്യ​യി​ൽ​നി​ന്നും ചൈ​ന​യി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന ച​ര​ക്ക് ക​പ്പ​ലാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ഹോ​ങ്കോം​ഗ് ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​രാ​യ 26 ജീ​വ​ന​ക്കാ​രി​ൽ 15 പേ​രെ ര​ക്ഷ​പെ​ടു​ത്തി.

ഒ​ക്കി​നാ​വ​യി​ലെ നാ​ഹ​യി​ലെ തീ​ര​സം​ര​ക്ഷ​ണ സേ​ന​യു​ടെ കേ​ന്ദ്ര​ത്തി​ലേ​ക്ക് വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് എ​മ​റാ​ൾ​ഡ് സ്റ്റാ​ർ ക​പ്പ​ലി​ൽ​നി​ന്നും അ​പ​ക​ട സ​ന്ദേ​ശ​മെ​ത്തി​യ​ത്. ഇ​തോ​ടെ ഹെ​ലി​കോ​പ്റ്റ​റു​ക​ളും ബോ​ട്ടു​ക​ളും സ​ഹാ​യ​ത്തി​നാ​യി അ​യ​ച്ചു. എ​ന്നാ​ൽ കൊടുങ്കാറ്റി​നെ തു​ട​ർ​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ത​ട​സ​പ്പെ​ടു​ക​യാ​ണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments