Thursday, March 28, 2024
Homeപ്രാദേശികംകോണ്‍ഗ്രസ് നേതാവും മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറിയുമായ ഒമ്‌നി ഈപ്പന്റെ സംസ്കാരം 15ന്

കോണ്‍ഗ്രസ് നേതാവും മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറിയുമായ ഒമ്‌നി ഈപ്പന്റെ സംസ്കാരം 15ന്

അന്തരിച്ച കോണ്‍ഗ്രസ് നേതാവും മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറിയുമായ അഡ്വ.എം. ഒമ്‌നി ഈപ്പന്റെ ഭതീക ശരീരം 15ന് രാവിലെ 9ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ പൊതു ദര്‍ശത്തിന് വയ്ക്കും. തുടര്‍ന്ന് കോന്നിയിലെ ഭവനത്തിലേക്ക് കോണ്‍സ് പ്രവര്‍ത്തകര്‍ വിലാപ യാത്രയായി എത്തിക്കുമെന്ന് ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് അറിയിച്ചു. ഒമ്‌നി ഈപ്പന്റെ മരണം കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് തീരാ നഷ്ടമാണെന്ന് അനുശോചന സന്ദേശത്തില്‍ ബാബു ജോര്‍ജ് പറഞ്ഞു. ബാലജനസഖ്യത്തില്‍കൂടി കെഎസ്‌യു, കോണ്‍ഗ്രസ് പ്രസ്ഥാനങ്ങളുടെ നേതൃനിരയിലേക്ക് കടന്നു വന്ന ഒമ്‌നി നേതാക്കള്‍ക്കും, പ്രവര്‍ത്തകര്‍ക്കും, ഏറെ സ്‌നേഹമുള്ള പൊതു പ്രവര്‍ത്തകനായിരുന്നു. ജനപ്രതിനിധിയെന്ന നിലയിലും ഒമ്‌നി തിളങ്ങി നിന്നിരുന്നു. അകാലത്തില്‍ നിര്യാതനായ സഹപ്രവര്‍ത്തകന്റെ ഓര്‍മകള്‍ മായാതെ നിലനില്‍ക്കുമെന്നും ബാബു ജോര്‍ജ് പറഞ്ഞു. പോരാട്ട വീഥികളില്‍ നേതൃത്വം നല്‍കിയ സംഘാടനാ രംഗത്ത് കരുത്ത് തെളിയിച്ച ഊര്‍ജ്ജ്വസ്വലനായ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അഡ്വ.ഒമ്‌നി ഈപ്പന്‍. അദ്ദേഹത്തിന്റെ വേര്‍പാട് പാര്‍ട്ടിക്ക് കനത്ത നഷ്ടമാണെന്ന് ഡിസിസി ഭാരവാഹികളായ അഡ്വ.എ സുരേഷ്‌കുമാര്‍, സാമുവല്‍ കിഴക്കുപുറം, കാട്ടൂര്‍ അബ്ദുല്‍ സലാം എന്നിവര്‍ അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments