ടിവി താരം ഹരികുമാരന്‍ തമ്പി (56) അന്തരിച്ചു

harikumaran Thampi

ടിവി താരം ഹരികുമാരന്‍ തമ്പി (56) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. നിരവധി സീരിയലുകളില്‍ ഹരികുമാരന്‍ തമ്പി വേഷമിട്ടു. കല്യാണി കളവാണി പരമ്പരയിലെ വേഷമാണ് ശ്രദ്ധേയനാക്കിയത്. അധികവും ഹാസ്യകഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചിട്ടുള്ളത്.