ന്യൂന മർദ്ദം ശക്തിപ്പെടുന്നു ; കേരള തീരത്ത് അതീവ ജാഗ്രത നിർദ്ദേശം

sea

ശ്രീലങ്കക്ക് തെക്ക് പടിഞ്ഞാറു ദിശയിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തിപ്പെട്ടതിനെ തുടർന്ന് കേരളാ തീരത്ത് ചുഴലിക്കാറ്റിന് സാധ്യതയെന്നു കാലാവസ്‌ഥാ  നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടലിൽ കാറ്റിന്റെ വേഗം 65 കി. മി ആയി ഉയരാൻ സാധ്യതയുള്ളതിനാൽ   മത്സ്യത്തൊഴിലാളികൾ മറ്റന്നാൾവരെ കടലിൽ പോകരുതെന്നും നിരീക്ഷണ കേന്ദ്രം അറിയിച്ചു . തിരമാലകൾ 3  മീറ്റർ വരെ ഉയരാനും സാധ്യതുണ്ട് .ന്യൂനമർദ്ദം തീവ്രന്യുനമർദ്ദമായി മാറി അറബിക്കടലിലേക്ക് നീങ്ങുകയാണ് .അതിനാൽ ഇത് ചുഴലിക്കാറ്റാകാൻ സാധ്യതുണ്ടെന്നാണ് അറിയിപ്പ്.  കൂടാതെ അതിശക്തമായ മഴക്കും സാധ്യതുണ്ട് . തീരത്ത് സർക്കാർ അതീവ ജാഗ്രതാ നിർദ്ദേശം  പുറപ്പെടുവിച്ചു .ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് സംസ്ഥാനത്തെ എല്ലാ തുറമുഖങ്ങളിലും മൂന്നാം നമ്പർ അപായ സൂചന ഉയർത്തി .  സ്ഥിതിഗതികൾ വിലയിരുത്തിയ ചീഫ് സെക്രട്ടറി അടിയന്തിര സാഹചര്യം നേരിടാൻ കളക്ടർമാർക്ക് നിർദ്ദേശം നൽകി . കളക്ടർമാർ പുനരധിവാസ കേന്ദ്രങ്ങൾ തുറക്കും . ദുരന്ത നിവാരണ സേനക്കും തയ്യാറായിരിക്കാൻ നിർദ്ദേശമുണ്ട്