സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍പ്രായം കൂട്ടില്ലെന്ന് മുഖ്യമന്ത്രി

pinarayi

സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം കൂട്ടാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കെഎസ്ആര്‍ടിസി ജിവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള നിര്‍ദേശം മറയാക്കി മറ്റ് വകുപ്പുകളിലേയും പെന്‍ഷന്‍ പ്രായം ഉയര്‍ത്താനാണ് സര്‍ക്കാര്‍ നീക്കമെന്ന് ആരോപിച്ച് പ്രതിപക്ഷത്തു നിന്ന് ബി.ടി ബല്‍റാം എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്.