കോളേജ് വിദ്യാര്‍ഥി അധ്യാപകനെ വെടിവച്ചു കൊന്നു

gun shoot

അധ്യാപകനെ കോളേജ് വിദ്യാര്‍ഥി വെടിവച്ചു കൊന്നു. ഹരിയാനയിലെ ഖാര്‍ക്കോട ഷഹീദ് ദല്‍ബീര്‍ സിങ് ഗവണ്‍മെന്റ് കോളേജിലെ അധ്യാപകനായ രാജേഷ് മാലിക് ആണ് കൊല്ലപ്പെട്ടത്.രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥി സ്റ്റാഫ് റൂമില്‍ വച്ച് അധ്യാപകനെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. നാല് തവണയാണ് വിദ്യാര്‍ഥി രാജേഷിന് നേരെ വെടിയുതിര്‍ത്തത്. വെടിയേറ്റ രാജേഷ് സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. കൊലപാതകത്തിന് പ്രേരിപ്പിച്ചത് എന്താണെന്ന് ഇതുവരെ വ്യക്തമല്ല. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.