ദുബായിൽ കെട്ടിട സമുച്ചയത്തിൽ വൻ തീപിടുത്തം ( Video )


ദുബായ് മറീനയിലെ പാര്‍പ്പിട സമുച്ചയത്തില്‍ വന്‍ തീപ്പിടുത്തം. മറീന മാളിന് സമീപത്തെ സെന്‍ ടവറിലാണ് തീപ്പിടുത്തമുണ്ടായത്. ടവര്‍ ഒഴിപ്പിച്ചതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. തീയണക്കാന്‍ ദുബായ് സിവില്‍ ഡിഫന്‍സ് ശ്രമിച്ചു വരികയാണ്‌. ദുബൈ മറീനയിലെ ജബൽ അലി ഭാഗത്ത് അൽ റഹീം മോസ്കിനും ചോയിത്രംസ് മറീനയ്ക്കും സമീപം ഗാർൺ അൽ സാബ്കാ സ്ട്രീറ്റിന് മുമ്പാണ് തീപിടുത്തമുണ്ടായ പാർപ്പിട സമുച്ചയം സ്ഥിതി ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

dubai fire