തിയേറ്ററിൽ 10 വയസ്സുകാരിയെ പീഡിപ്പിച്ച ‘സ്വര്‍ണ്ണക്കുട്ടി’ മെയ്തീനും ഇരയുടെ അമ്മയും കുറ്റം സമ്മതിച്ചു

theater rape

എടപ്പാളിലെ തിയേറ്ററിൽ കോടീശ്വരനായ വ്യവസായിയുടെ പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ ഒപ്പമുണ്ടായിരുന്ന സ്ത്രീ അമ്മ തന്നെയെന്ന് പൊലീസ്. ഇവരുടെ അറിവോടെയാണ് മൊയ്തീൻകുട്ടി പെൺകുട്ടിയെ പീഡിപ്പിച്ചതെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. മൊയ്തീൻ കുട്ടിയുടെ വാടകവീട്ടിലാണ് ഇവർ താമസിക്കുന്നത്. മൊയ്തീൻ കുട്ടി പറഞ്ഞിട്ടാണ് യുവതി മകളേയും കൊണ്ട് തിയേറ്ററിൽ എത്തിയതെന്നാണ് വിവരം. സിനിമ കണ്ടുകൊണ്ടിരിക്കുന്ന രണ്ടര മണിക്കൂറോളമാണ് ഇയാള്‍ കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. ഇതോടൊപ്പം പ്രതിയുടെ വലതു വശത്തിരുന്ന അമ്മയേയും ഇയാൾ ലൈം​ഗികമായി ഉപയോ​ഗപ്പെടുത്തുന്നുണ്ട്. ഈ സമയം ഇവർ മകളെ പീഡ‍ിപ്പിക്കാൻ അനുവാദം നൽകുകയായിരുന്നുവെന്ന് സിസി ടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. കെ. എല്‍. ജി 240 നമ്പറിലുളള ബെന്‍സ് കാറില്‍ നിന്നാണ് ഇവര്‍ ഇറങ്ങി വന്നത്. സിനിമ തുടങ്ങുന്നതിനു മുൻപ് തന്നെ ഇവര്‍ തിയേറ്ററില്‍ എത്തി. തുടര്‍ന്നു സ്ത്രീയുടെയും കുട്ടിയുടെയും സ്വകാര്യ ഭാഗങ്ങള്‍ സ്പര്‍ശിക്കുകയും കുട്ടിയെ ക്രൂരമായ പീഡനത്തിന് ഇരയാക്കുകയുമായിരുന്നു.കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുന്നത് ഒപ്പമുള്ള സ്ത്രീക്ക് മനസ്സിലായിട്ടും പ്രതികരിക്കുന്നില്ലെന്ന് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. എന്താണ് നടക്കുന്നതെന്ന് പോലും തിരിച്ചറിയാതെയാണ് നിസ്സഹായയായി ഇരിക്കുന്നതും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. അതേസമയം, മൊയ്തീൻ കുട്ടിയെ വർഷങ്ങളായി തനിക്ക് അറിയാമെങ്കിലും മകളെ പീഡിപ്പിച്ചത് അറിഞ്ഞില്ലെന്നാണ് അമ്മയുടെ വാദം. ഒന്നിച്ചല്ല സിനിമ കാണാൻ വന്നതെന്നും തിയേറ്ററിൽ വച്ച് യാദൃശ്ചികമായാണ് മൊയ്തീൻകുട്ടിയെ കണ്ടതെന്നുമാണ് അമ്മ പൊലീസിനു നൽകിയ മൊഴി. അതേസമയം, മാതാവിന്റെ അറിവോടെയാണ് എടപ്പാളിലെ തിയേറ്ററില്‍ പത്തു വയസ്സുകാരിയായ മകള്‍ പീഡിപ്പിക്കപ്പെട്ടതെന്നും അതിനാല്‍ അവര്‍ക്കെതിരെ കേസെടുക്കണമെന്നും സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ ആവശ്യപ്പെട്ടു. പോക്‌സോ കേസായതിനാല്‍ വനിതാ കമ്മിഷന് ഇതില്‍ ഇടപെടാനാകില്ലെന്നും ജോസഫൈന്‍ അറിയിച്ചു. സംഭവം പുറത്തുവിട്ട എടപ്പാളിലെ തിയേറ്റര്‍ ഉടമയുമായി കൂടിക്കാഴ്ച നടത്തിയ വനിതാ കമ്മിഷന്‍ അധ്യക്ഷ, മാതൃകാപരമായ നടപടിക്ക് അദ്ദേഹത്തെ അഭിനന്ദിച്ചു.പീഡനത്തിന് ഇരയായ പത്തുവയസ്സുകാരിയെ റസ്‌ക്യൂ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്. കുട്ടിയുടെ മാതാവ് നിലവില്‍ പൊലിസ് കസ്റ്റഡിയാണെന്നാണ് സൂചന. ഇവരെയും കേസില്‍ പ്രതി ചേര്‍ക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. കേസ് ഉണ്ടാവാതിരിക്കാൻ പ്രതി ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥരെ സ്വാധീനിച്ചതായും റിപ്പോർട്ടുകളുണ്ട്. എസ്ഐ അടക്കമുള്ള പൊലീസുകാരെ സ്വാധീനിച്ചിരുന്നതിനാലാണ് പരാതി ഒരു മാസം പൂഴ്ത്തിവച്ചത്. പിന്നീട് ഈ ദൃശ്യങ്ങൾ മാതൃഭൂമി ന്യൂസ് പുറത്തുവിട്ടതോടെയാണ് ഇയാൾക്കെതിരെ കേസെടുക്കാനും അറസ്റ്റ് ചെയ്യാനും ചങ്ങരംകുളം പൊലീസ് തയ്യാറായത്. ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ കുട്ടിയുടെ അമ്മയ്‌ക്കെതിരെ കേസെടുത്തു. അമ്മയുടെ അനുമതിയോടെയാണ് കുട്ടിക്കെതിരെ അതിക്രമം നടന്നതെന്ന് വ്യക്തമായതോടെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പോക്‌സോ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. കുട്ടിയുടെ അമ്മയെ ചോദ്യംചെയ്ത പോലീസിന് പ്രതിയെ രക്ഷപ്പെടുത്തുന്ന വിധത്തിലുള്ള മൊഴിയാണ് അവര്‍ നല്‍കിയതെന്നാണ് സൂചന. ചോദ്യംചെയ്യലില്‍ ആരോപണങ്ങളെല്ലാം ഇവര്‍ നിഷേധിക്കുകയായിരുന്നെന്നാണ് വിവരം. പത്തുവയസ്സുകാരി പീഡനത്തിനിരയായ സംഭവത്തില്‍ പ്രതികളായ മെയ്തീനും കുട്ടിയുടെ അമ്മയും കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു . കുട്ടിയെ തിയേറ്ററിലെത്തിച്ചത് പീഡിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെയാണെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു. അതിനിടെ കേസില്‍ പരാതി ലഭിച്ചിട്ടും കേസെടുക്കാന്‍ വൈകിയതിന്റെ പേരില്‍ ചങ്ങരംകുളം എസ്.ഐ കെ.ജി ബേബക്കെതിരെ പോക്‌സോ ചുമത്തുന്ന കാര്യം പിന്നീടു തീരുമാനിക്കും. സ്വര്‍ണ്ണക്കച്ചവടക്കാരനായ ഇയാള്‍ സ്വര്‍ണ്ണക്കുട്ടിയെന്നാണ് അറിയപ്പെടുന്നത്. രാഷ്‌ട്രീയ പ്രവര്‍ത്തകനല്ലെങ്കിലും പ്രാദേശിക പാര്‍ട്ടികൾ ഇയാളിൽ നിന്ന് സ്ഥിരമായി സാമ്പത്തിക നേട്ടമുണ്ടാക്കിയിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസങ്ങളില്‍ ഇയാള്‍ മുന്‍ പഞ്ചായത്ത് ഭാരവാഹിയടക്കം രണ്ടു പ്രാദേശിക സി.പി.എം നേതാക്കളെ നിരന്തരം സന്ദര്‍ശിച്ചതായും വിവരമുണ്ട്. സംഭവം പുറത്തായതോടെ വിസ ഉണ്ടായിട്ടും ഇയാള്‍ പുറത്തേക്ക് കടക്കാതിരുന്നത് ഇവര്‍ നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് എന്നാണ് സൂചന.