ഐടി ജീവനക്കാരി പീഡിപ്പിക്കാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവറെ കത്തിയെടുത്ത് കുത്തി രക്ഷപെട്ടു

rape cruel

തിരുവനന്തപുരത്ത് ഐടി ജീവനക്കാരിയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. ഓട്ടോ ഡ്രൈവറായ കഴക്കൂട്ടം കിഴക്കുംഭാഗം പുതുവല്‍ പുത്തന്‍ വീട്ടില്‍ മുരുകേശനാണ് അറസ്റ്റിലായത്. കഴക്കൂട്ടം റെയില്‍വേ സ്‌റ്റേഷന് സമീപം ടെക്‌നോപാര്‍ക്ക് വനിതാ ജീവനക്കാര്‍ താമസിക്കുന്ന വാടക വീട്ടില്‍ അതിക്രമിച്ച്‌ കയറിയാണ് ഇയാള്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടിയെ ഇയാള്‍ കടന്നു പിടിക്കുകയായിരുന്നു. ഞെട്ടിയുണര്‍ന്ന പെണ്‍കുട്ടി കത്തിയെടുത്ത് കുത്തിയതോടെയാണ് ഇയാള്‍ പിന്മാറിയത്. തുടര്‍ന്ന് പെണ്‍കുട്ടിയ ഇയാളുടെ ഫോട്ടോ ഫോണില്‍ പകര്‍ത്തി തുമ്ബ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.