പാക്കിസ്ഥാനില്‍ ചാവേര്‍ ബോംബ്‌;അസംബ്ലി സ്ഥാനാര്‍ത്ഥിയടക്കം 70 പേര്‍ കൊല്ലപ്പെട്ടു

പാക്കിസ്ഥാനിലെ ക്വേറ്റയില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെ ഉണ്ടായ ചാവേര്‍ ബോംബ്‌ സ്ഫോടനത്തില്‍ സ്ഥാനാര്‍ത്ഥിയടക്കം എഴുപതോളം പേര്‍ കൊല്ലപ്പെട്ടു. ഗുരുതര പരിക്കുകളോടെ നിരവധി പ്പേരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്. മരണനിരക്ക് ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബലൂജ് പ്രവിശ്യയിലെ അസംബ്ലി സ്ഥാനാര്‍ത്ഥി സിറാജ് റൈസാനിയാണ് പ്രസംഗത്തിനിടെ കൊല്ലപ്പെട്ടത്. രണ്ട് മാസത്തിനിടെ പാക്കിസ്ഥാനില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ സ്ഥാനാര്‍ത്ഥിയാണ് സിറാജ് റൈസാനി.