ദിലീപിനെ ‘അമ്മ’യില്‍​ തിരിച്ചെടുത്ത രീതിയെക്കുറിച്ചു വിമർശനവുമായി കമല്‍ഹാസന്‍

kamalahasan

നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ ദിലീപിനെ വേണ്ടത്ര കൂടിയാലോചനക്ക്​ ​ശേഷമായിരുന്നു ‘അമ്മ’യില്‍​ തിരിച്ചെടുക്കേണ്ടിയിരുന്നതെന്ന്​ നടന്‍ കമല്‍ഹാസന്‍. വിമന്‍ ഇന്‍ സിനിമ കലക്​ടിവ്​ (ഡബ്ല്യു.സി.സി) ഉയര്‍ത്തുന്ന നിലപാടുകളെ പിന്തുണക്കുന്നതായും കൊച്ചിയില്‍ സ്വകാര്യ പരിപാടിയില്‍ പ​െങ്കടുക്കാനെത്തിയ അദ്ദേഹം പറഞ്ഞു. മതേതര രാഷ്​ട്രീയ കക്ഷികളുമായി സഖ്യമുണ്ടാക്കുന്നതും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും പരിഗണനയിലുണ്ട്​. അഭിനയിക്കാന്‍ അറിയാത്ത ആളാണ്​ മുഖ്യമന്ത്രി പിണറായി വിജയന്‍. അ​താണ്​ അദ്ദേഹത്തെ ഇഷ്​ടപ്പെടാനുള്ള കാരണം. രാഷ്​ട്രീയത്തിലായാലും സിനിമയിലായാലും താന്‍ ചോദ്യങ്ങളെ ഭയക്കുന്നില്ലെന്നും കമല്‍ഹാസന്‍ പറഞ്ഞു.