ഇന്ത്യന്‍ നിര്‍മ്മിത മരുന്നുകള്‍ ദ്രുതഗതിയില്‍ ഇറക്കുമതി ചെയ്യാന്‍ ചൈന ഒരുങ്ങി

medication

അമേരിക്കയുമായി നിലനില്‍ക്കുന്ന വ്യാപാര യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ചൈന ഇന്ത്യയുമായി കൂടുതല്‍ അടുക്കുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ നിര്‍മ്മിത മരുന്നുകള്‍ ദ്രുതഗതിയില്‍ ഇറക്കുമതി ചെയ്യാന്‍ ചൈന തയ്യാറെടുക്കുന്നു. നിലവില്‍ 2017-2018 കാലയളവില്‍ 17.3 ബില്യണ്‍ ഡോളറിന്റെ മരുന്നുകളാണ് ഇന്ത്യ അമേരിക്കയിലേക്കും,യൂറോപ്പിലേക്കും കയറ്റുമതി ചെയ്തത്. എന്നാല്‍ ജനറിക് മരുന്നുകളുടെ ഒരു ശതമാനം മാത്രമാണ് ഇന്ത്യ ചൈനയിലേക്ക് കയറ്റി അയക്കുന്നത്. ഇന്ത്യയുമായി കരാറുകള്‍ ഒന്നും ഒപ്പ് വച്ചിട്ടില്ലെങ്കിലും മരുന്നുകള്‍ ഇറക്കുമതി ചെയ്യുന്ന കാര്യത്തില്‍ ചൈന അനുകൂല നയമാണ് സ്വീകരിച്ചിരിക്കുന്നത്. ചൈനയിലേക്ക് മരുന്നുകള്‍ കയറ്റുമതി ചെയ്യാനുള്ള ലൈസന്‍സുകള്‍ ആറു മാസത്തിനകം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഫാര്‍മസ്യൂട്ടിക്കല്‍സ് എക്സ്പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ദിനേഷ് ദുവാ പറഞ്ഞു.