കേരളാ പൊലീസ് തന്നെ ഇതുവരേയും ബന്ധപ്പെട്ടിട്ടില്ലെന്ന് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍

jalandhar Bishop

കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ അന്വേഷണത്തിന്‍റെ ഭാഗമായി കേരളാ പൊലീസ് തന്നെ ഇതുവരേയും ബന്ധപ്പെട്ടിട്ടില്ലെന്ന് ആരോപണവിധേയനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. പൊലീസ് ചോദിക്കുമ്പോള്‍ മാത്രം തന്‍റെ ഭാഗം പറയുമെന്നും ബിഷപ്പ് വ്യക്തമാക്കി. ‘ഇപ്പോള്‍ തനിക്കെതിരെ പരാതി ഉന്നയിക്കുന്ന കന്യാസ്ത്രീകള്‍ ഞാന്‍ നല്‍കിയ കേസിലെ പ്രതികളാണ്. പരാതിക്കാരുടെ എണ്ണം കൂടുന്നതില്‍ ആശങ്കയില്ല. മുന്‍‌കൂര്‍ ജാമ്യത്തെക്കുറിച്ച് ഞാന്‍ ആലോചിച്ചിട്ടുമില്ല’. ഒരു ചാനലിനോട് ബിഷപ്പ് വ്യക്തമാക്കി. അതേസമയം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ താന്‍ നല്‍കിയ പരാതി സഭാ നേതൃത്വം അവഗണിച്ചപ്പോള്‍ തിരുവസ്ത്രം വരെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരുന്നതായി കന്യാസ്ത്രീ മൊഴി നല്‍കി. കുറവിലങ്ങാട്ടെ മഠത്തിലെത്തിയ അന്വേഷണ സംഘത്തോടാണ് കന്യാസ്ത്രീ ഇക്കാര്യം വെളിപ്പെടുത്തിയത്.