യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസ്; ഒരു വൈദികന്‍ കൂടി അറസ‌റ്റില്‍

arrest

യുവതിയെ ഭീഷണിപ്പെടുത്തി കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് പറഞ്ഞു പീ‌ഡിപ്പിച്ച കേസില്‍ ഒരു വൈദികന്‍ കൂടി അറസ‌റ്റില്‍. കേസിലെ മൂന്നാം പ്രതി ഫാദര്‍ ജോണ്‍സണ്‍.വി.മാത്യുവാണ് തിരുവല്ലയ്ക്കടുത്തു നിന്നും പോലീസ് പിടിയിലായത്. കോഴഞ്ചേരിയിലെ ഒരു വീട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് വൈദികനെ പിടികൂടിയത്. അറസ്റ്റിലായ ഓര്‍ത്തഡോക്‌സ് വൈദികന്‍ ഫാ. ജോണ്‍സണ്‍.വി.മാത്യു കുറ്റം സമ്മതിച്ചു. ഇതേ തുടര്‍ന്ന് ഫാ. ജോണ്‍സണ്‍.വി.മാത്യുവിനെ തിരുവല്ല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. മുന്‍കൂര്‍ ജാമ്യം തേടി കഴിഞ്ഞ ദിവസം ജോണ്‍സണ്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും വിധി പറഞ്ഞിരുന്നില്ല. ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയാന്‍ ഇരിക്കെയാണ് അറസ്‌റ്റ്. ഇദ്ദേഹത്തിനെതിരെ പീഡനം ചുമത്തിയിട്ടില്ലാത്തതിനാല്‍ ജാമ്യം കിട്ടിയേക്കുമെന്ന് സൂചനയുണ്ടായിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കുറ്റമാണ് ജോണ്‍സണെതിരെ ചുമത്തിയിരിക്കുന്നത്.