Thursday, April 18, 2024
HomeNationalമൊബൈല്‍ ഫോണ്‍ കോള്‍ നിരക്കുകള്‍ വന്‍ തോതില്‍ കുറയാന്‍ സാധ്യത

മൊബൈല്‍ ഫോണ്‍ കോള്‍ നിരക്കുകള്‍ വന്‍ തോതില്‍ കുറയാന്‍ സാധ്യത

രാജ്യത്തെ മൊബൈല്‍ ഫോണ്‍ കോള്‍ നിരക്കുകള്‍ വന്‍ തോതില്‍ കുറയാന്‍ സാധ്യത. ടെലികോം നിയന്ത്രണ അതോറിറ്റിയായ ട്രായ് പുതുതായ് കൊണ്ട് വരുന്ന പരിഷ്‌ക്കാരങ്ങള്‍ നടപ്പില്‍ വരുന്നതോട് കൂടിയാണ് കോള്‍ നിരക്കുകളില്‍ ഗണ്യമായ തോതിലുള്ള മാറ്റം വരുത്താന്‍ മൊബൈല്‍ ദാതാക്കള്‍ നിര്‍ബന്ധിതരാകുക. പുതുതായ് വരുന്ന ഭേദഗതി പ്രകാരം ഐയുസി ചാര്‍ജുകള്‍ 14 പൈസയില്‍ നിന്നും 10 പൈസയ്ക്ക് താഴെയായി കുറയും. ഒരു ഓപ്പറേറ്ററിലുള്ള സിംമ്മില്‍ നിന്നും മറ്റൊരു ഓപ്പറേറ്ററുടെ ഉടമസ്ഥതയിലുള്ള സിംമ്മിലേക്ക് കോള്‍ പോകുമ്പോള്‍ കോള്‍ ചെയ്യുന്ന ഉപഭോക്താവിന്റെ ദാതാവ് വിളിക്കേണ്ടയാളുടെ സിം ദാതാവിലേക്ക് നല്‍കേണ്ട തുകയാണ് ഐയുസി ചാര്‍ജ്. നിലവില്‍ എയര്‍ടെല്‍ ആണ് ഐയുസി ചാര്‍ജ് ഇനത്തില്‍ ഏറ്റവും കൂടുതല്‍ തുക കൈപ്പറ്റുന്നത്. 10,279 കോടി രൂപ കഴിഞ്ഞ സാമ്പത്തിക വര്‍ഷം എയര്‍ടെല്‍ ഈയിനത്തില്‍ കൈപ്പറ്റി. എന്നാല്‍ റിലയന്‍സ് ജിയോയുടെ കടന്നു വരവോടെ സൗജന്യ കോളുകള്‍ വ്യാപകമായതോട് കൂടി ഈയിനത്തിലെ തുക ഇല്ലാതാക്കണമെന്ന് റിലയന്‍സ് നിരന്തരം ട്രായ് യോട് ആവശ്യപ്പെട്ടിരുന്നു. കാരണം ജിയോ ഉപഭോക്താക്കള്‍ മറ്റ് ഓപ്പറേറ്റര്‍മാരുടെ ഉപഭോക്താക്കളെ വിളിക്കുന്നത് വഴി മാസം തോറും വലിയ തുക റിലയന്‍സിന് മറ്റ് ഓപ്പറേറ്റര്‍മാര്‍ക്ക് കൊടുക്കേണ്ടി വന്നിരുന്നു. അതിനാല്‍ ഇന്റര്‍നെറ്റ് കോളുകളെയാണ് കസ്റ്റമേര്‍സിനിടയില്‍ റിലയന്‍സ് പ്രോത്സാഹിപ്പിച്ചിരുന്നത്. 4ജി ഫോണ്‍ ലോകം അടക്കി വാഴുന്ന കാലത്ത് ഐയുസി ചാര്‍ജ് പോലെയുള്ള തടസ്സങ്ങള്‍ അനാവശ്യമാണെന്നാണ് റിലയന്‍സിന്റെ വാദം. ഇതു കൂടി കണക്കിലെടുത്താണ് ട്രായ് നടപടി.ട്രായ് യുടെ നടപടി എയര്‍ടെല്‍,ഐഡിയ,വോഡാഫോണ്‍ തുടങ്ങി മറ്റ് ദാതാക്കള്‍ക്ക് ഭാവിയില്‍ വന്‍ സാമ്പത്തിക നഷ്ടം വരുത്തും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments