Friday, April 19, 2024
HomeKeralaതൃപ്‌തി ദേശായി ശബരിമലയിൽ പ്രവേശിക്കും; സർക്കാർ ഇടപ്പെട്ട് തടയണമെന്ന് പന്തളം രാജകുടുംബം

തൃപ്‌തി ദേശായി ശബരിമലയിൽ പ്രവേശിക്കും; സർക്കാർ ഇടപ്പെട്ട് തടയണമെന്ന് പന്തളം രാജകുടുംബം

തൃപ്‌തി ദേശായി ശബരിമലയിൽ പ്രവേശിക്കുമെന്ന പ്രഖ്യാപനത്തിനെതിരെ പന്തളം രാജകുടുംബം. ശബരിയിൽ കയറാനെത്തുന്ന തൃപ്‌തി ദേശായിയെ സർക്കാർ ഇടപ്പെട്ട് തടയണമെന്നാണ് ആവശ്യം. ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ നടപടിയെടുത്തില്ലെങ്കിൽ കേന്ദ്രം ഇടപെടണമെന്നു പന്തളം രാജകുടുംബാംഗം ശശികുമാര വർമ പറഞ്ഞു. വിഷയത്തിൽ ആവശ്യമെങ്കിൽ ഡൽഹിക്ക് പ്രതിനിധിയെ അയക്കുമെന്നും ശശികുമാര വർമ പ്രതികരിച്ചു. തൃപ്‌തി ദേശായി വന്നാൽ ഗാന്ധിയൻ മാർഗത്തിൽ തടയുമെന്ന് അയ്യപ്പ സേവ സമിതി നേതാവ് രാഹുൽ ഈശ്വർ വ്യക്തമാക്കിയിരുന്നു. കേരളത്തിൽ നടക്കുന്ന പ്രതിഷേധങ്ങൾക്ക് പുല്ലുവില കൊടുത്ത് എന്തു വന്നാലും താൻ ശബരിമലയിൽ കയറുമെന്നു തൃപ്‌തി ദേശായി ഒരു പ്രമുഖ ചാനലിനോട് പറഞ്ഞിരുന്നു. ശബരിമലയിൽ ഒരു സംഘം സ്ത്രീകൾക്കൊപ്പം തന്നെ പോകുമെന്നും തീയതി അധികം വൈകാതെ പ്രഖ്യാപിക്കുമെന്നും തൃപ്‌തി ദേശായി പറഞ്ഞിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments