Friday, April 19, 2024
HomeCrimeപ്രധാനമന്ത്രിക്കെതിരെ വധഭീഷണി സന്ദേശം

പ്രധാനമന്ത്രിക്കെതിരെ വധഭീഷണി സന്ദേശം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വധ ഭീഷണിയുണ്ടായി എന്ന് ഡല്‍ഹി പൊലീസ്. ഡല്‍ഹി പൊലീസ് കമ്മീഷണര്‍ അമുല്യ പട്‌നായികിന്റെ ഇ മെയിലിലേക്കാണ് ഭീഷണി സന്ദേശം വന്നത്. അസമിലെ ജയിലില്‍ നിന്നാണ് ഇമെയില്‍ സന്ദേശം വന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.അടുത്തവര്‍ഷം ഒരു പ്രത്യേക ദിവസം പ്രധാനമന്ത്രിയെ വധിക്കുമെന്നാണ് ഭീഷണി സന്ദേശത്തില്‍ പറയുന്നത്. ഇമെയില്‍ സന്ദേശത്തിലെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ ഡല്‍ഹി പൊലീസ് തയ്യാറായിട്ടില്ല. പ്രധാനമന്ത്രിക്കെതിരെ വധഭീഷണി സന്ദേശം വന്നത് ഗൗരവമായാണ് അന്വേഷണ ഏജന്‍സികളും പൊലീസും കാണുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നിരവധി പരിപാടികളാണ് പൊതു വേദികളില്‍ പ്രധാനമന്ത്രി പങ്കെടുക്കാനിരിക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments