ഷാർജ, ദുബായ്, ഇറാഖ്, ഇറാൻ മേഖലകളിൽ ഭൂചലനം; മരണം 170 ൽ അധികം

earthquake

ഷാർജ, ദുബായ്, ഇറാഖ്, ഇറാൻ മേഖലകളിൽ ഭൂചലനം. ഗൾഫിലെ ശക്തമായ ഭൂചലനം മധ്യപൂർവേഷ്യയെ വിറപ്പിച്ചു . ഇറാഖ് അതിർത്തിയോടു ചേർന്ന സൽമാനിയ ആണ് റിക്ടർ സ്കെയിലിൽ 7.3 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. പ്രാദേശിക സമയം രാത്രി ഒൻപതരയോടെയാണു കുവൈത്തിന്റെ പലഭാഗങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടത്. ചിലയിടങ്ങളിൽ കെട്ടിടങ്ങളിലെ ജനൽ ചില്ലകൾ തകർന്നു വീണു. ഇറാഖി-ഇറാൻ അതിർത്തിയോട് ചേർന്നുള്ള ഇറാഖി നഗരമായ ഹാലബ്ജയിൽ ശക്തമായ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു.  ഇറാൻ തലസ്ഥാനമായ ഇറാനിൽ നൂറിലേറെ പേരാണ് മരിച്ചത്. ഇറാനിൽ 170 പേർ കൊല്ലപ്പെട്ടതായി ഇറാൻ നാഷണൽ ഡിസാസ്റ്റർ മാനേജ്മെന്റ് ഓർഗനൈസേഷൻ വക്താവ് ബെഹ്നം സെയ്‌ദി അറിയിച്ചു.

താമസക്കാർ കെട്ടിടങ്ങളിൽ നിന്ന് ഇറങ്ങിയോടി. മംഗഫ്, അഹമ്മദി, ഫിൻതാസ് തുടങ്ങിയ ഇടങ്ങളിലാണു കൂടുതൽ തീവ്രത അനുഭവപ്പെട്ടത്. ഷാർജയിലും ദുബായിലും ഇതിന്റെ പ്രകമ്പനമുണ്ടായി. ഇറാനിൽ അനുഭവപ്പെട്ട ഭൂചലനത്തിൽ എട്ടു ഗ്രാമങ്ങളിൽ കനത്ത നാശനഷ്ടമുണ്ടായതായി റിപ്പോർട്ടുണ്ട്.കുവൈത്ത്, യുഎഇ, ഇറാൻ, തുർക്കി തുടങ്ങിയ രാജ്യങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനം അനുഭവപ്പെട്ടതിനെ തുടർന്ന് കെട്ടിടങ്ങളിൽനിന്ന് ജനം ഭയന്നിറങ്ങി ഓടി .

മണ്ണിടിച്ചിൽ ഉണ്ടായി റോഡുകൾ തകർന്നതിനാൽ രക്ഷാപ്രവർത്തക സംഘത്തിനു ദുരന്തബാധിത പ്രദേശങ്ങളിലെത്താൻ താമസം നേരിട്ടിരുന്നു. റെഡ് ക്രസന്റിന്റെ 30 സംഘങ്ങളാണു ഭൂകമ്പ ബാധിത പ്രദേശത്തു രക്ഷാപ്രവർത്തനം നടത്തുന്നത്.

ഭൂചലനത്തിൽ 1686 പേർക്ക് പരിക്കേറ്റുവെന്ന് ഇറാനിലെ അടിയന്തിരസേനയുടെ തലവനെ ഉദ്ധരിച്ചുകൊണ്ട് ഇറാൻ അർധസൈനിക വാർത്താ ഏജൻസിയായ ഫാർസ് ന്യൂസ് റിപ്പോർട്ട് ചെയ്തു. കിഴക്കൻ ഇറാഖിൽ നാല് പേർ കൊല്ലപ്പെടുകയും ഇറാഖിലെ ദർബൈദിഖാൻ നഗരത്തിൽ ഡസൻകണക്കിന് പരിക്കേൽക്കുകയും ചെയ്തതായി സുലൈമാനിയ ഗവർണർ ഒമർ അഹ്മദ് പറഞ്ഞു.
ബാഗ്ദാദിന് വടക്ക് 350 കിലോമീറ്റർ (217 മൈൽ) കേന്ദ്രീകരിച്ചാണ് ഇറാഖിലുടനീളം ഭൂമികുലുക്കം അനുഭവപ്പെട്ടത് എന്ന് അമേരിക്കൻ ജിയോളജിക്കൽ സർവേ വ്യക്തമാക്കുന്നു.

കുർദിസ്ഥാനിൽ നിന്നും:

സുലൈമാനിയിലെ ദർബികാനിയിൽ 50 പേർക്ക് പരിക്കേറ്റുവെന്നാണ് വിവരം . ദർദ്ദീധിക്കുള്ള സബ് ഡിസ്ട്രിക്റ്റിന്റെ വക്താവ് ഇഖ്ബാൽ മുഹമ്മദ് ആണ് ഇക്കാര്യം അറിയിച്ചത്.  സുലൈമാനി നഗരത്തിന്റെ തെക്ക് കിഴക്ക് നിന്ന് 35 കിലോമീറ്റർ അകലെയാണ് ദർബികിഹാൻ സ്ഥിതി ചെയ്യുന്നത്.

ടർക്കിഷ് റെഡ് ക്രസൻറ് അഡാന, മുസ്, എലാസിഗ് എന്നിവിടങ്ങളിലെ സംഭരണശാലകളിൽ നിന്ന് 3,000 ടെന്റുകളും 10,000 ലേറെ പുതപ്പുകളും ഒരു മൊബൈൽ അടുക്കളയും 3,000 ഹീറ്ററുകളും 10,000 കിടക്കകളും ദുരന്ത പ്രാദേശങ്ങളിലേക്കു അയച്ചിട്ടുണ്ട്.

ഭൂകമ്പം മൂലം നാശോന്മുഖമായ ഹാലാബജ, സുലൈമാനി പ്രവിശ്യകളിൽ തിങ്കളാഴ്ച ഒരു ദിവസം അവധി പ്രഖ്യാപിച്ചു. തിങ്കളാഴ്ച എല്ലാ ബിസിനസ് സ്ഥാപനങ്ങളും അടയ്ക്കുന്നതിനു തീരുമാനിച്ചതായി പ്രാദേശിക അധികൃതർ വാർത്ത മാധ്യമമായ റുഡയെ അറിയിച്ചിരുന്നു. ഞായറാഴ്ച രാത്രി ഉണ്ടായ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിനടുത്താണ് രണ്ട് പ്രവിശ്യകളും.

Erbil ൽ, അമ്പതോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, റുഡാ റിപ്പോർട്ടർമാർ പറയുന്നു. ഇറാഖിൽ പരിക്കേറ്റ പലരും ഡോർമിറ്ററിയിൽ താമസിക്കുന്ന വിദ്യാർഥികളാണ്, ആരോഗ്യ വിഭാഗം സിറ്റിന്യൂസിനോട് പറഞ്ഞു. ഇറാനിലെ കിഴക്കൻ കുർദിസ്ഥാനിൽ ഖസ്രി ഷിറിൻ നഗരത്തിൽ ഭൂകമ്പം ഉണ്ടായതിനെത്തുടർന്ന് ആറുപേർ മരിച്ചു. മേയർ വാർത്താമാധ്യമങ്ങളോട് അറിയിച്ചു. പത്ത് പേർക്ക് പരുക്കേറ്റു. ചില ആളുകൾ ഇപ്പോഴും അപകട സ്ഥലത്തു കുടുങ്ങിയിരിക്കുകയാണ്.