പ്രണയരംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ ബോബിയ്ക്ക് മടിയായിരുന്നു-അമല പോൾ

amala paul & bobby

ഗോസിപ്പുകളും വിവാദങ്ങളും ഒന്നും ഒരിക്കലും അമല പോളിനെ ബാധിക്കാറില്ല. മലയാളത്തില്‍ നിന്നും തമിഴ് സിനിമയിലാണ് അമല ഇപ്പോള്‍ സജീവമായിരിക്കുന്നത്. അമല നായികയായി അഭിനയിക്കുന്ന തിരുട്ടു പയലേ രണ്ടാം ഭാഗമാണ് അടുത്തതായി റിലീസിനൊരുങ്ങുന്നത്. ബോബി സിംഹ നായകനായി അഭിനയിക്കുന്ന സിനിമയിലെ പ്രണയരംഗങ്ങളെ കുറിച്ച് നടി പറയുന്നതിങ്ങനെയാണ്.
ബോബിയെ താന്‍ ആദ്യമായി പരിചയപ്പെടുന്നത് ‘ജിഗര്‍തണ്ട’ എന്ന സിനിമയുടെ സമയത്തായിരുന്നു. അദ്ദേഹം നല്ലൊരു നടനാണെന്നും അമല പറയുന്നു. ഇറോട്ടിക് ത്രില്ലറായി നിര്‍മ്മിക്കുന്ന തിരുട്ടു പയലേ എന്ന ചിത്രത്തിലെ പ്രണയരംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ ബോബിയ്ക്ക് മടിയായിരുന്നു. ആദ്യം തന്നെ കെട്ടി പിടിക്കുന്ന രംഗമായിരുന്നെങ്കിലും അത് ചെയ്യാന്‍ അദ്ദേഹം ഒരുപാട് ബുദ്ധിമുട്ടിയിരുന്നു.ചിത്രീകരണത്തിന് മുൻമ്പേ വാർത്തകളിൽ ഇടം പിടിച്ച സിനിമ പോസ്റ്ററിലൂടെയും ചൂടൻ രംഗങ്ങളിലൂടെയും വാർത്തകളിൽ നിറഞ്ഞിരുന്നു. അതിനിടിയിലാണ് അമലയുടെ പുതിയ വെളിപ്പെടുത്തൽ. മറ്റൊരു ദിവസത്തെ ഷൂട്ടിങ്ങിനിടെ അദ്ദേഹം എന്നെ മുറുക്കി കെട്ടിപിടിച്ചിരുന്നു. എനിക്കപ്പോള്‍ അദ്ദേഹത്തോട് ഒന്നും മിണ്ടാന്‍ പോലും പറ്റിയിരുന്നില്ലെന്നും അത്തരം രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ അദ്ദേഹത്തെ ഒരു കൊച്ചുകുഞ്ഞിനെ പോലെയായിരുന്നു കണ്ടിരുന്നതെന്നും അമല പറയുന്നു. അടുത്തിടെ നല്‍കിയ അഭിമുഖത്തിലായിരുന്നു സിനിമയിലെ അഭിനയത്തെ കുറിച്ച് നടി വാചാലയായത്.പ്രസന്നയാണ് മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഡിസംബറിലായിരിക്കും സിനിമയുടെ റിലീസ്.