Tuesday, March 19, 2024
HomeInternationalകാന്‍സറിന് റേഡിയേഷന്‍ ചികിത്സ നിരസിച്ച ഇന്‍ഷ്വറന്‍സ് കമ്പനി 25.5 മില്യന്‍ നഷ്ടപരിഹാരം നല്‍കണം

കാന്‍സറിന് റേഡിയേഷന്‍ ചികിത്സ നിരസിച്ച ഇന്‍ഷ്വറന്‍സ് കമ്പനി 25.5 മില്യന്‍ നഷ്ടപരിഹാരം നല്‍കണം

Reporter – പി.പി. ചെറിയാന്‍
ഒക്കലഹോമ: കാന്‍സര്‍ രോഗത്തിന് റേഡിയേഷന്‍ തെറാപി നല്‍കുന്നതിനുള്ള ചിലവ് നല്‍കാന്‍ വിസമ്മതിച്ച ഇന്‍ഷ്വറന്‍സ് കമ്പനി 25.5 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഒക്കലഹോമ ജൂറി നവംബര്‍ ആദ്യവാരം നിര്‍ദ്ദേശിച്ചു. 2014 ലായിരുന്നു സംഭവം.

ഒറാന കണഅണിംഹാം എന്ന രോഗിക്ക് ബ്രെയ്‌നിന്റെ സ്‌റ്റെമിനെ ബാധിക്കുന്ന കാന്‍സര്‍ രോഗത്തിന് പ്രൊട്ടോണ്‍ റേഡിയേഷന്‍ തെറാപ്പി നല്‍കണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം അറ്റ്‌നാ ഇന്‍ഷ്വറന്‍സ് ഡോക്ടര്‍ നിരസിക്കുകയായിരുന്നു.

പ്രോട്ടോണ്‍ ചികിത്സ ഫലകരമാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ല എന്ന് ചൂണ്ടികാട്ടിയായിരുന്നു അറ്റ്‌നയുടെ നടപടി.ഒരു വര്‍ഷത്തിനുശേഷം 2015 മെയില്‍ 54ാം വയസ്സില്‍ ഒറാന കാന്‍സര്‍ രോഗം മൂലം മരിച്ചു.ഒറാനക്ക് സ്വകാര്യ ചികിത്സക്കാവശ്യമായ പണം കണ്ടെത്തുന്നതിന് മറ്റു പല വഴികളും ഒറാനയുടെ ഭര്‍ത്താവ് റോണിക്ക് കണ്ടെത്തേണ്ടിവന്നു.

ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ച സമയത്തു ചികിത്സ ലഭിച്ചിരുന്നുവെങ്കില്‍ ഒരു പക്ഷേ ഒറാന രക്ഷപ്പെടുമായിരുന്നുവെന്ന് ചൂണ്ടികാട്ടിയാണ് അറ്റ്‌നാക്കെതിരെ നഷ്ടപരിഹാര കേസ്സ് നല്‍കിയത്.അറ്റ്‌നാ ഡോക്ടര്‍മാര്‍ ഈ കേസ്സ് വേണ്ടവിധം പരിഗണിച്ചില്ലാ എന്ന് ജൂറി കണ്ടെത്തി ഒക്കലഹോമയില്‍ ആദ്യമായാണ് ഇന്‍ഷ്വറന്‍സ് കമ്പനിക്ക് ഇത്രയും വലിയ തുക നഷ്ടപരിഹാരമായി നല്‍കേണ്ടിവരുന്നത്. അറ്റ്‌നാ ഇതിനെതിരെ അപ്പീല്‍ നല്‍കിയിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments