Tuesday, March 19, 2024
HomeKeralaശ​ബ​രി​മ​ല:സ​ര്‍​ക്കാ​ര്‍ വി​വേ​കം കാ​ട്ട​ണ​മെ​ന്ന് ചെ​ന്നി​ത്ത​ല

ശ​ബ​രി​മ​ല:സ​ര്‍​ക്കാ​ര്‍ വി​വേ​കം കാ​ട്ട​ണ​മെ​ന്ന് ചെ​ന്നി​ത്ത​ല

ശ​ബ​രി​മ​ലയെ യുദ്ധക്കളമാക്കരുതെന്ന് ചെന്നിത്തല. സ​ര്‍​ക്കാ​ര്‍ വി​വേ​കം കാ​ട്ട​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വായ ചെ​ന്നി​ത്ത​ല ആവശ്യപ്പെട്ടു . ഭ​ക്ത​രു​ടെ വി​കാ​ര​ങ്ങ​ള്‍ സ​ര്‍​ക്കാ​ര്‍ ക​ണ​ക്കി​ലെ​ടു​ക്ക​ണ​മെ​ന്നും സ്ത്രീ​ക​ളെ ക​യ​റ്റി​യെ മ​തി​യാ​കു എ​ന്ന പി​ടി​വാ​ശി ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.

ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ കൂ​ടു​ത​ല്‍ വി​വേ​കം കാ​ണി​ക്ക​ണം. വി​ധി സ്റ്റേ ​ചെ​യ്തി​ട്ടി​ല്ലെ​ന്ന​തി​ന്‍റെ സാ​ങ്കേ​തി​ക​ത്വ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ക​ടി​ച്ചു തൂ​ങ്ങ​രു​ത്. ഭ​ക്ത​രു​ടെ വി​കാ​ര​ങ്ങ​ള്‍ സ​ര്‍​ക്കാ​ര്‍ ക​ണ​ക്കി​ലെ​ടു​ക്ക​ണം. സ്ത്രീ​ക​ളെ ക​യ​റ്റി​യെ മ​തി​യാ​കു എ​ന്ന പി​ടി​വാ​ശി സ​ര്‍​ക്കാ​ര്‍ ഉ​പേ​ക്ഷി​ക്ക​ണം. ശ​ബ​രി​മ​ല​യെ യു​ദ്ധ​ക്ക​ള​മാ​ക്ക​രു​ത്. ഭ​ക്ത​രു​ടെ വി​കാ​രം സം​ര​ക്ഷി​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സ് അ​വ​സാ​നം വ​രെ​യും പോ​രാ​ടു​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

ബി​ജെ​പി​യും മ​റ്റും റി​വ്യൂ ഹ​ര്‍​ജി ന​ല്‍​കാ​തെ ക​ള്ള​ക്ക​ളി ക​ളി​ച്ച​പ്പോ​ള്‍ കോ​ണ്‍​ഗ്ര​സാ​ണു റി​വ്യൂ ഹ​ര്‍​ജി ന​ല്‍​കാ​ന്‍ ത​യാ​റാ​യ​തെ​ന്നും ഇ​നി​യെ​ങ്കി​ലും സ​ര്‍​ക്കാ​ര്‍ ജ​ന​ഹി​തം മാ​നി​ച്ചു വി​ശ്വാ​സ​ങ്ങ​ള്‍ കാ​ത്തു സൂ​ക്ഷി​ക്കു​ന്ന​തി​നു​ള്ള നി​ല​പാ​ടു സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments