നവംബര്‍ 16നും 20നും തൃപ്തി ദേശായി ശബരിമല സന്ദര്‍ശിക്കും

thripti desai

ശബരിമല സന്ദര്‍ശനത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് വനിതാവകാശ പ്രവര്‍ത്തകയും ഭൂമാതാ ബ്രിഗേഡ് നേതാവുമായ തൃപ്തി ദേശായി അറിയിച്ചു. മണ്ഡലകാലത്തിന്റെ ആദ്യ ആഴ്ചയില്‍ തന്നെ ദര്‍ശനത്തിനായി എത്തും. നവംബര്‍ 16നും 20നും ഇടയ്ക്കുള്ള ദിവസങ്ങളിലായിരിക്കും എത്തുക. കൃത്യമായ തീയതി നാളെ പ്രഖ്യാപിക്കുമെന്നും തൃപ്തി ദേശായി പറഞ്ഞു.

ശബരിമലയില്‍ യുവതീപ്രവേശം ആകാമെന്ന സുപ്രിം കോടതി വിധി സ്വാഗതം ചെയ്ത തൃപ്തി ശബരിമലയില്‍ സന്ദര്‍ശനം നടത്തുമെന്നു നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സന്ദര്‍ശന തീയതി പ്രഖ്യാപിച്ചിരുന്നില്ല. സ്ത്രീ പ്രവേശനം വിലക്കിയിരുന്ന ഹാജി അലി ദര്‍ഗ, ത്രൈയംബകേശ്വര്‍ ക്ഷേത്രം, ശനി ശിംഘനാപൂര്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ സ്ത്രീകളോടൊപ്പം ഇവര്‍ പ്രവേശിച്ചിരുന്നു.