സുപ്രീം കോടതിയുടെ തീരുമാനങ്ങള്‍ക്കനുസരിച്ച്‌ ചെയ്യേണ്ട കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് കോടിയേരി

kodiyeri

ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ പുന:പരിശോധനാ ഹര്‍ജിയുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ തീരുമാനങ്ങള്‍ക്കനുസരിച്ച്‌ ചെയ്യേണ്ട കാര്യങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ ആലോചിച്ച്‌ തീരുമാനിക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നേരത്തെയുള്ള സാഹചര്യം മാത്രമാണ് ഇപ്പോഴുമുള്ളത്. ഇതില്‍ എന്തെങ്കിലും വിശദമായി പരിശോധിക്കേണ്ടതുണ്ടെങ്കില്‍ സര്‍ക്കാര്‍ പരിശോധിച്ച്‌ തീരുമാനമെടുക്കും.

സര്‍ക്കാരിന് ഒരു തരത്തിലും പ്രതിസന്ധിയില്ല. ഭരണഘടനാപരമായ കാര്യങ്ങളൊക്കെ പരിശോധിച്ച ശേഷമാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. കോടതി വിധി എന്ത് തന്നെയായാലും അത് നടപ്പാക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചതാണ്. സുപ്രീംകോടതി നേരത്തെ പുറപ്പെടുവിച്ച വിധി തുറന്ന കോടതിയില്‍ പരിഗണിക്കാന്‍ വേണ്ടി മാറ്റിവെച്ചുവെന്ന് മാത്രമേയുള്ളൂ.