ഇനിയെങ്കിലും സര്‍ക്കാരിന് വെളിപാടുണ്ടാകുമെന്നാണ് കരുതുന്നത് – ശ്രീധരന്‍ പിള്ള

sreedharan pillai

ശബരിമല : ഇനിയെങ്കിലും സര്‍ക്കാരിന് വെളിപാടുണ്ടാകുമെന്നാണ് കരുതുന്നതെന്ന് ബി.ജെ.പി .അടിച്ചമര്‍ത്താന്‍ ശ്രമിച്ചവര്‍ക്കുള്ള മറുപടിയാണ് വിധിയെന്നും ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു. ശബരിമല കലാപ ഭൂമിയാക്കിയ മുഖ്യമന്ത്രിയും സി പി എം നേതാക്കളും മാപ്പ് പറയണമെന്നും ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടു. വിധി വിശ്വാസികളുടെ വിജയമാണെന്നും ശ്രീധരന്‍ പിള്ള അവകാശപ്പെട്ടു.

സമരത്തിന്റെ ഭാവിയെക്കുറിച്ച്‌ എന്‍ഡിഎ ആലോചിച്ച്‌ തീരുമാനിക്കും. ദേവസ്വം ബോര്‍ഡും സംസ്ഥാന സര്‍ക്കാരും ജനഹിതം എന്താണെന്ന് സുപ്രീം കോടതിയെ അറിയിച്ചില്ല. ഇരുകൂട്ടരും വലിയ ചതിയാണ് വിശ്വാസികളോട് ചെയ്‌തതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. ബി.ജെ.പി സുപ്രീം കോടതിയുടെ അധീശത്വത്തെ ചോദ്യം ചെയ്യില്ലെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി.