Friday, March 29, 2024
HomeNationalബാങ്ക്​ നിക്ഷേപങ്ങള്‍ സുരക്ഷിതമല്ലെന്ന പ്രചാരണങ്ങള്‍ വ്യാജമാണെന്ന്​ പ്രധാനമന്ത്രി

ബാങ്ക്​ നിക്ഷേപങ്ങള്‍ സുരക്ഷിതമല്ലെന്ന പ്രചാരണങ്ങള്‍ വ്യാജമാണെന്ന്​ പ്രധാനമന്ത്രി

ജനങ്ങളുടെ ബാങ്ക്​ നിക്ഷേപങ്ങള്‍ സുരക്ഷിതമല്ലെന്ന രീതിയില്‍ നടക്കുന്ന പ്രചാരണങ്ങള്‍ വ്യാജമാണെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാപാര സംഘടനയായ ഫിക്കിയുടെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാവരുടെയും ബാങ്ക്​ അക്കൗണ്ടുകളിലെ പണം സുരക്ഷിതമാണെന്ന്​ ഉറപ്പ്​ നല്‍കുന്നു. ബാങ്ക്​ നിക്ഷേപങ്ങള്‍​ കൂടുതല്‍ സുരക്ഷിതമാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മോദി പറഞ്ഞു. രാജ്യ​ത്തെ ബാങ്കിങ്​ സമ്പ്രദായത്തെ തകര്‍ക്കുകയാണ്​ യു.പി.എ ചെയ്​തത്​. വന്‍കിട വ്യാപാരികള്‍ക്ക്​ വന്‍തോതില്‍ വായ്​പ നല്‍കുന്നതായിരുന്നു അവരുടെ നയം​. കല്‍ക്കരി, 2ജി ഇടപാടിനെക്കാളും വലിയ അഴിമതിയാണ്​ ഇതെന്നും മോദി വ്യക്തമാക്കി.വ്യാപാരികള്‍ക്ക്​ വേണ്ടിയാണ്​ ജി.എസ്​.ടി നടപ്പിലാക്കിയത്​. വന്‍കിട ചെറുകിട വ്യത്യാസമില്ലാതെ മുഴുവന്‍ വ്യാപാരികളെയും ജി.എസ്​.ടിയുമായി ബന്ധിപ്പിക്കുക എന്നതാണ്​ സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments