Thursday, March 28, 2024
HomeKeralaപ്‌ളസ് ടു കമ്പ്യൂട്ടര്‍ പരീക്ഷ ചോദ്യപേപ്പറില്‍ പിഴവ്; വിദ്യാർഥികൾ ആശങ്കയിൽ

പ്‌ളസ് ടു കമ്പ്യൂട്ടര്‍ പരീക്ഷ ചോദ്യപേപ്പറില്‍ പിഴവ്; വിദ്യാർഥികൾ ആശങ്കയിൽ

ഇന്ന് നടന്ന പ്ലസ് ടു കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പരീക്ഷയുടെ ചോദ്യപേപ്പറില്‍ പിഴവ്. 17 മുതല്‍ 27വരെയുള്ള ചോദ്യങ്ങളില്‍ രണ്ടെണ്ണത്തിന് ഉത്തരം എഴുതണമെന്ന് മലയാളത്തിലും ഒന്‍പതെണ്ണം എഴുതണമെന്ന് ഇംഗ്ലീഷിലും കൊടുത്തതാണ് പ്രശ്‌നം. 27 മാര്‍ക്ക് ലഭിക്കുന്ന ചോദ്യങ്ങളായതിനാല്‍ മലയാളം മാത്രം വായിച്ച് രണ്ട് ചോദ്യത്തിന് മാത്രം ഉത്തരമഴുതിയ കുട്ടികള്‍ മാര്‍ക്ക് നഷ്ടപ്പെടുമെന്ന ആശങ്കയിലാണ്.കൊമേഴ്‌സ് ഐച്ഛികവിഷയമായെടുത്തവര്‍ക്കുള്ള ഇന്നത്തെ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പരീക്ഷയുടെ ചോദ്യ പേപ്പറിലാണ് പിഴവ്. ഉത്തരം എഴുതുന്നതു സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ മലയാളത്തിലും ഇംഗ്ലീഷിലും നല്‍കിയിട്ടുണ്ട്. ഇതില്‍ വന്ന വലിയ അന്തരമാണ് പ്രശ്‌നമായത്. 17 മുതല്‍ 27 വരെയുള്ള ചോദ്യങ്ങളില്‍ ഏതെങ്കിലും രണ്ടെണ്ണത്തിന് ഉത്തരം എഴുതാനാണ് മലയാളത്തില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഇംഗ്ലീഷിലാവട്ടെ ഒന്‍പതെണ്ണത്തിന് ഉത്തരം എഴുതണമെന്ന് വ്യക്തമാക്കിയിരിക്കുന്നു. മലയാളത്തിലെ നിര്‍ദ്ദേശം മാത്രം ശ്രദ്ധിച്ച പല കുട്ടികളും രണ്ട് എണ്ണത്തിന് മാത്രമാണ് ഉത്തരം എഴുതിയത്. 27 മാര്‍ക്ക് ലഭിക്കുന്ന ചോദ്യങ്ങളായതിനാല്‍ ഈ പിഴവ് മാര്‍ക്കിനെ വലിയ രീതിയില്‍ ബാധിക്കും. ഇതില്‍ ആശങ്കപ്പെട്ട് വിദ്യാര്‍ത്ഥികളാണ് പിഴവ് അധ്യാപകരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതില്‍ വന്ന പിഴവാണ് കുട്ടികള്‍ക്ക് തിരിച്ചടിയായത്

RELATED ARTICLES
- Advertisment -

Most Popular

Recent Comments