Friday, March 29, 2024
HomeNationalഐസിഎസ്‌ഇ പരീക്ഷാ ഫലം പുറത്തു വന്നു ;10th ൽ 98.5 % പ്ലസ്ടുവില്‍ 96.21 %...

ഐസിഎസ്‌ഇ പരീക്ഷാ ഫലം പുറത്തു വന്നു ;10th ൽ 98.5 % പ്ലസ്ടുവില്‍ 96.21 % വിജയം

ഐസിഎസ്‌ഇ പത്താം ക്ലാസ്, ഐഎസ്‌സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലങ്ങള്‍ പ്രഖ്യാപിച്ചു. പത്താം ക്ലാസില്‍ 98.5ഉം പ്ലസ്ടുവില്‍ 96.21 ശതമാനവുമാണ് വിജയം. www.cisce.org എന്ന വെബ്‌സൈറ്റില്‍ നിന്ന് ഫലം ലഭ്യമാകും. കൗണ്‍സില്‍ ഫോര്‍ ദി ഇന്ത്യന്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍സ്(സിഐഎസ്‌സിഇ) നടത്തിയ പരീക്ഷകളില്‍ പതിവുപോലെ ആണ്‍കുട്ടികളെ കടത്തിവെട്ടി പെണ്‍കുട്ടികള്‍ മേല്‍ക്കൈ നേടി. 99.4 ശതമാനം മാര്‍ക്ക് നേടിയ മുംബൈ സ്വദേശിയായ സ്വയം ദാസാണ് ഐസിഎസ്‌ഇ പത്താം ക്ലാസില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയത്. പ്ലസ് ടു തലത്തില്‍ 99.5 ശതമാനം മാര്‍ക്കുമായി ഏഴു പേര്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ഒന്നാമതെത്തി.ദേശീയതലത്തിൽ, പന്ത്രണ്ടാം ക്ലാസിൽ കോട്ടയം, മാന്നാനത്തെ കെഇ ഇംഗ്ലിഷ് മീഡിയം സ്കൂളിലെ ആദിത്യകൃഷ്ണൻ (99.25%) രണ്ടാമതും തിരുവനന്തപുരം സെന്റ് തോമസ് റസിഡൻഷ്യൽ സ്കൂളിലെ ലക്ഷ്മി എസ്.സുനിൽ(99%) മൂന്നാമതും എത്തി. ഈ വര്‍ഷം മുതല്‍ ജയിക്കാന്‍ പത്താം ക്ലാസില്‍ 33 ശതമാനവും പന്ത്രണ്ടില്‍ 35 ശതമാനവും മാര്‍ക്ക് മതിയായിരുന്നു. നേരത്തെ ഇതുയഥാക്രമം 35 ശതമാനവും 40 ശതമാനവും ആയിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments