Saturday, April 20, 2024
HomeNationalതെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍​നി​ന്നും ഭ​ര​ണ​ത്തി​ല്‍​നി​ന്നും കു​ടും​ബക്കാരെ അ​ക​റ്റി ​നി​ര്‍​ത്ത​ണ​മെന്ന് പ്രധാനമന്ത്രി

തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍​നി​ന്നും ഭ​ര​ണ​ത്തി​ല്‍​നി​ന്നും കു​ടും​ബക്കാരെ അ​ക​റ്റി ​നി​ര്‍​ത്ത​ണ​മെന്ന് പ്രധാനമന്ത്രി

തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ ​നി​ന്നും ഭ​ര​ണ​ത്തി​ല്‍​ നി​ന്നും കു​ടും​ബക്കാരെ അ​ക​റ്റി ​നി​ര്‍​ത്ത​ണ​മെന്ന് പ്രധാനമന്ത്രി.  ബി​ജെ​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​രോ​ടാണ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇക്കാര്യം പറഞ്ഞത് .വി​ദേ​ശ​യാ​ത്ര പോകുമ്പോൾ ത​ന്‍റെ അ​നു​വാ​ദം വാ​ങ്ങി​യി​രി​ക്ക​ണ​മെ​ന്നും  മോ​ദി നി​ര്‍​ദേ​ശി​ച്ചു. ക​ഴി​ഞ്ഞ​മാ​സം ന​ട​ന്ന ബി​ജെ​പി മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ​യും ഉ​പ​മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ​യും യോ​ഗ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം നി​ര്‍​ദേ​ശി​ച്ച​ത്. അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ ബ​ന്ധു​ക്ക​ള്‍ സ​ഹാ​യാ​ഭ്യ​ര്‍​ത്ഥ​ന​യു​മാ​യി വ​രും. അ​വ​രെ നി​യ​ന്ത്രി​ക്കേ​ണ്ട​ത് പ്ര​ധാ​ന​മാ​ണ്. നി​ങ്ങ​ള്‍ പ​രാ​ജ​യ​പ്പെ​ടു​ക​യാ​ണെ​ങ്കി​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ കു​ടും​ബ രാ​ഷ്ട്രീ​യ​ത്തി​നെ​തി​രാ​യ ന​മ്മ​ളു​ടെ രാ​ഷ്ട്രീ​യ ആ​ക്ര​മ​ണ​ത്തി​ന്‍റെ പ്ര​ഹ​ര​ശേ​ഷി കു​റ​യും- മോ​ദി പ​റ​ഞ്ഞ​താ​യി ബി​ജെ​പി നേ​താ​ക്ക​ള്‍ പ​റ​യു​ന്നു. ഇ​തി​ന് ഉ​ദാ​ഹ​ര​ണ​മാ​യി ര​ണ്ടു ദ​ശാ​ബ്ദം മു​ന്പ് മ​ധ്യ​പ്ര​ദേ​ശി​ലു​ണ്ടാ​യ ബി​ജെ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പു പ​രാ​ജ​യം മോ​ദി ചൂ​ണ്ടി​ക്കാ​ട്ടി​യെ​ന്നും ഇ​വ​ര്‍ പ​റ​ഞ്ഞ​താ​യി ഹി​ന്ദു​സ്ഥാ​ന്‍ ടൈം​സ് റി​പ്പോ​ര്‍​ട്ട് ചെ​യ്തു.ഒൗ​ദ്യോ​ഗി​ക ആ​വ​ശ്യ​ങ്ങ​ള്‍​ക്ക​ല്ലാ​ത്ത വി​ദേ​ശ​യാ​ത്ര പാ​ടി​ല്ല, മ​ന്ത്രി​മാ​രു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും പ​ഴ്സ​ന​ല്‍ സ്റ്റാ​ഫി​ല്‍ ബ​ന്ധു​ക്ക​ള്‍ പാ​ടി​ല്ല, പാ​ര്‍​ട്ടി​യെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കു​ന്ന പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ നേ​താ​ക്ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​ക​രു​ത്, മാ​ധ്യ​മ​ങ്ങ​ളി​ല്‍​നി​ന്ന് അ​ക​ലം പാ​ലി​ക്ക​ണം എ​ന്നി​ങ്ങ​നെ നി​ര്‍​ദേ​ശ​ങ്ങ​ളും മോ​ദി പ​ങ്കു​വ​ച്ച​താ​യാ​ണു റി​പ്പോ​ര്‍​ട്ടു​ക​ള്‍. ഇ​തു സം​ബ​ന്ധി​ച്ച സ​ര്‍​ക്കു​ല​ര്‍ ഉ​ട​ന്‍ ബി​ജെ​പി നേ​താ​ക്ക​ള്‍​ക്കു കൈ​മാ​റു​മെ​ന്ന് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments