Thursday, April 18, 2024
Homeപ്രാദേശികംചെട്ടിമുക്ക്–കണ്ടൻപേരൂർ റോഡിൽ കുഴികളില്ലാത്തത് എവിടെയാണ്‌ ?

ചെട്ടിമുക്ക്–കണ്ടൻപേരൂർ റോഡിൽ കുഴികളില്ലാത്തത് എവിടെയാണ്‌ ?

ചെട്ടിമുക്ക്–കണ്ടൻപേരൂർ റോഡിൽ കുഴികളില്ലാത്തത് എവിടെയാണ്‌ ? യാത്രക്കാരുടെ ചോദ്യത്തിന് ഉത്തരം തേടി യാത്ര നടത്തി ആശുപത്രിയിലാകാതിരുന്നാൽ ഭാഗ്യം. കുഴിയില്ലാത്ത ഭാഗങ്ങളൊന്നും റോഡിലില്ല. റാന്നി ടൗണിനെ മല്ലപ്പള്ളിയുമായി ബന്ധിപ്പിക്കുന്ന റോഡാണിത്. ബസുകളും മറ്റു വാഹനങ്ങളുമെല്ലാം കണ്ടൻപേരൂരെത്തി കരിയംപ്ലാവ്, പെരുമ്പെട്ടി വഴിയാണ് മല്ലപ്പള്ളിക്കു പോകുന്നത്. കണ്ടൻപേരൂർ നിന്ന് മഠത്തുംചാലെത്തിയാൽ നല്ല റോഡിലൂടെ യാത്ര നടത്താം. തിരികെ റാന്നിക്കു വന്നാൽ പെട്ടതുതന്നെ. ചെട്ടിമുക്ക്, നെല്ലിക്കമൺ, കണ്ടൻപേരൂർ എന്നിവിടങ്ങളിലെല്ലാം റോഡ് തകർന്നു കിടക്കുകയാണ്. മഴവെള്ളം കെട്ടിനിന്ന് അടുത്ത ദിവസങ്ങളിൽ വരെ കുഴികൾ കാണില്ലായിരുന്നു. വെള്ളത്തിലൂടെ യാത്ര നടത്തുകയായിരുന്നു ജനം. കുഴികളുടെ ആഴം അറിയാതെ വെള്ളത്തിൽ ചാടിയവരൊക്കെ ശരിക്കും കഷ്ടപ്പെട്ടു. വെള്ളം വറ്റിയതോടെ ഇപ്പോൾ കുഴികൾ കണ്ട് യാത്ര നടത്താം. കുഴികളിൽ ചാടിച്ചാടിയുള്ള യാത്ര ശ്രമകരമാണ്. ഇരുചക്രവാഹനയാത്രക്കാർക്കാണ് കൂടുതൽ ക്ലേശം. അടിയന്തരമായി റോഡ് നന്നാക്കി യാത്രക്കാരുടെ ദുരിതം അകറ്റണം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments